കൊച്ചി: സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന അധ്യായന വര്‍ഷം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
വിശ്വാസത്തെക്കുറിച്ചുള്ള അറിവില്‍ പരിപോഷിപ്പിക്കപ്പെടുക, കൗദാശിക ജീവിതത്തില്‍ ആഴപെടുക, ഈശോയുടെ വ്യക്തിത്വത്തില്‍ വളരുക, പ്രാര്‍ത്ഥനാ ജീവിതത്തിലുള്ള പരിശീലനം നേടുക, സമൂഹത്തില്‍ ക്രിസ്തുവിന് സാക്ഷ്യം നല്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക മുതലായ ദര്‍ശനങ്ങളാണ് വിശ്വാസ പരിശീലനത്തിലൂടെ സഭ ലക്ഷ്യമിടുന്നതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.
ദൈവവചനം പങ്കുവെക്കുന്നതിലൂടെ ഈശോയെ വ്യക്തി ജീവിതത്തില്‍ സാക്ഷ്യപ്പെടുത്താന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുകയാണ് വിശ്വാസ പരിശീലനത്തിലൂടെ നാം ചെയ്യുന്നതെന്ന് വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ഉദ്ഘാടന സമ്മേളനത്തില്‍ നല്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കത്തോലിക്കാ ടിവി ചാനലുകള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ ടെലിവിഷന്‍ ചാനലുകളായ ശാലോം, ഷെക്കയ്‌നാ, ഗുഡ്‌നസ് എന്നിവയുടെ സഹായത്തോടെ കേരളത്തിലെ വിവിധ രൂപതാ മതബോധന കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ക്ലാസുകള്‍ നടത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത് അറിയിച്ചു. കിഡ്‌സ് വിഭാഗം മുതല്‍ 12ാം ക്ലാസ് വരെയുള്ള പുസ്തക പാഠാവലികളാണ് ഇത്തരത്തില്‍ വീഡിയോ ഫോര്‍മാറ്റില്‍ തയ്യാറാക്കിയിട്ടുള്ളത്.
വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ ജൂണ്‍ ആറിന് നടക്കും. ജൂണ്‍ ഏഴ് മുതല്‍ വിവിധ സമയ ക്രമങ്ങളില്‍ മൂന്നു ടിവി ചാനലുകളിലൂടെയും വിശ്വാസ പരിശീലന ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്യുമെന്നും ഇംഗ്ലീഷ് വിശ്വാസ പരിശീലന ക്ലാസുകള്‍ ജൂണ്‍ 21 മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്നും ഫാ. തോമസ് മേല്‍വെട്ടത്ത് അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ ഫാ. തോമസ് മേല്‍വെട്ടത്ത് സ്വാഗതവും സിസ്റ്റര്‍ ജിസ് ലറ്റ് എം.എസ്.ജെ നന്ദിയും പറഞ്ഞു. സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി, സിസ്റ്റര്‍ പുഷ്പ എം.എസ്.ജെ, ബ്രദര്‍ അലക്‌സ് വി.സി, കുര്യക്കോസ് തെക്കോപുറത്തുതടത്തില്‍ എന്നിവര്‍ ഉദ്ഘാട പടിപാടിക്ക് നേതൃത്വം നല്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.