സ്പുട്നിക് വിയുടെ പുതിയ ബാച്ച് രാജ്യത്ത് ഇന്നെത്തും; 27.9 ലക്ഷം ഡോസുകള്‍

സ്പുട്നിക് വിയുടെ പുതിയ ബാച്ച് രാജ്യത്ത് ഇന്നെത്തും; 27.9 ലക്ഷം ഡോസുകള്‍

ഹൈദരാബാദ്: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വിയുടെ പുതിയ ബാച്ച് രാജ്യത്ത് ഇന്ന് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് അര്‍ധരാത്രിയോടുകൂടി എത്തുക. ജൂണ്‍ മാസത്തില്‍ 50 ലക്ഷവും, അടുത്ത രണ്ട് മാസത്തിനുള്ളില്‍ ആകെ 1.8 കോടി ഡോസുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് വാക്സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്റര്‍ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ രണ്ടു ബാച്ചുകളായി 210,000 ഡോസുകളാണ് ഇന്ത്യയില്‍ എത്തിയത്. ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിന്‍ ഹൈദരാബാദില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുപ്രകാരം പ്രതീക്ഷിച്ച ഡോസുകളില്‍ ബാക്കിയുള്ള ഡോസുകള്‍ തിങ്കളാഴ്ച രാത്രിയോടെ എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്നിക്കിന്. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്സിനാണ് സ്പുട്നിക്. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്‌സിന്‍. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്സിനാണ് സ്പുട്‌നിക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.