കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാവിന്റെയും പ്രതികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം. ധര്‍മ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നെന്നും ഇക്കാര്യം സംസാരിക്കാനാണ് ഫോണില്‍ വിളിച്ചതെന്നുമുള്ള സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേഷന്റെ മൊഴി തെറ്റെന്ന് കണ്ടെത്തി. ധര്‍മ്മരാജന് യാതൊരു തെരഞ്ഞെടുപ്പ് ചുമതലയും ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ധര്‍മ്മരാജനുമായുള്ള ബന്ധത്തെ കുറിച്ചും പണം കവര്‍ച്ച ചെയ്യപ്പെട്ട ശേഷമുള്ള ഫോണ്‍ കോളുകളുകളെക്കുറിച്ചുമായിരുന്നു പ്രധാനമായും ഗണേഷിനോട് ചോദിച്ചത്. ധര്‍മ്മരാജനെ അറിയാമെന്നും പണത്തെകുറിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്റെ ചുമതല ധര്‍മ്മരാജനെ ഏല്‍പ്പിച്ചിരുന്നു. ഇതേ കുറിച്ച് സംസാരിക്കാനാണ് വിളിച്ചതെന്നാണ് ഗണേഷിന്റെ മൊഴി. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതോടെ ബിജെപി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
പണം കൊണ്ടുവന്നത് ബിജെപി തൃശൂര്‍ ജില്ല ട്രഷററെ ഏല്‍പ്പിക്കാനായിരുന്നുവെന്നാണ് ധര്‍മ്മരാജന്റെ മൊഴി. ഇതോടെ നേതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.
കവര്‍ച്ചയുണ്ടായ ദിവസവും തുടര്‍ ദിവസങ്ങളിലും ധര്‍മ്മരാജെന ഫോണില്‍ ബന്ധപ്പെട്ടവരുടെയും പട്ടിക പൊലീസ് തയ്യാറാക്കി വരികയാണ്. ബിജെപിയിലെ ഏറ്റവും പ്രമുഖനായ നേതാവും ധര്‍മ്മരാജനും ഏപ്രില്‍ 3,4 ദിവസങ്ങില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം കൂടുതല്‍ പ്രമുഖരായ ബിജെപി നേതാക്കളിലേക്ക് നീളുകയാണ്.
അതേ സമയം കുഴല്‍പ്പണ കേസിലെ പ്രതികളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ ഇന്നും പരിശോധന തുടരുകയാണ്. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ആകെ നഷ്ടമായ മൂന്നര കോടിയില്‍ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ഇനിയും കണ്ടെത്തേണ്ട രണ്ടരക്കോടി കണ്ടെത്താനാണ് പരിശോധന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.