തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ മുന്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷയെയും പ്രതികളാക്കും. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, അറ്റാഷെ റാഷിദ് ഖമീസ് അലി എന്നിവരെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് ഉടന്‍ നോട്ടിസ് അയയ്ക്കും. ഇരുവരില്‍ നിന്നും മൊഴി എടുക്കാന്‍ ആകാത്ത സാഹചര്യത്തിലാണ് തീരുമാനം.
പല തവണ മൊഴി എടുക്കാന്‍ ശ്രമിച്ചെങ്കിലും യുഎഇ നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴങ്ങിയിരുന്നില്ല. ആറ് മാസം മുമ്പാണ് കസ്റ്റംസ് ഇരുവരുടെയും മൊഴി എടുക്കുന്നതിനും പ്രതി ചേര്‍ക്കുന്നതിനും വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. സ്വര്‍ണം, ഡോളര്‍ കടത്തുകളില്‍ ഇവരുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് പ്രതികളാക്കാന്‍ കസ്റ്റംസ് അനുമതി തേടിയത്. സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഇരുവരും രാജ്യം വിട്ടിരുന്നു.
കഴിഞ്ഞ ജൂണ്‍ 30നാണ് വിവാദമായ ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. കോണ്‍സല്‍ ജനറലിന്റെ പേരില്‍ വന്ന ഈ നയതന്ത്ര ബാഗില്‍ 14.5 കോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്ന് ജൂലൈ അഞ്ചിന് കണ്ടെത്തി. അതിനാല്‍ തന്നെ ബാഗ് തുറക്കുന്നത് തടയാന്‍ അറ്റാഷെയും കോണ്‍സുല്‍ ജനറലും കസ്റ്റംസിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് ഇരുവരും വിദേശത്തേക്ക് കടന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കം 24 പേരെ പ്രതികളാക്കിയിരുന്നു. നയതന്ത്ര ബാഗുവഴി വരുന്ന സ്വര്‍ണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. സ്വപ്നയും സരിത്തും സന്ദീപും ഇരുവര്‍ക്കുമെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.