അൽ ഐൻ കരിസ്മാറ്റിക്ക് പ്രാർത്ഥന കൂട്ടായ്മ മുൻ കോർഡിനേറ്റർ ജോസഫ് ആന്റണി അന്തരിച്ചു

അൽ ഐൻ കരിസ്മാറ്റിക്ക് പ്രാർത്ഥന കൂട്ടായ്മ മുൻ കോർഡിനേറ്റർ ജോസഫ് ആന്റണി അന്തരിച്ചു

അബുദാബി: അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിലും പിന്നീട് അൽ ഐൻ സെന്റ് മേരീസ് ദേവാലയത്തിലും മലയാളം കരിസ്മാറ്റിക് രംഗത്ത് സജീവ സാന്നിധ്യമായിരുന്ന (അൽ ഐൻ കരിസ്മാറ്റിക്കിലെ മുൻ കോർഡിനേറ്റർ) ബ്രദർ ജോസഫ് ആന്റണി (59) അന്തരിച്ചു. കുറച്ചു നാളുകളായി ബ്രെയിൻ റ്റ്യുമർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു.

തൃശൂർ ആമ്പലൂർ സ്വദേശിയാണ്. അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക് കോളേജിലെ റിട്ടേഡ് അസിസ്റ്റന്റ് ലക്ചറും ചിറയത്ത് അന്തോണിയുടെ മകനുമാണ് ജോസഫ്. സംസ്കാരം കഴിഞ്ഞു. ഭാര്യ: ഷൈജം, മക്കൾ: മിനു ട്രീസ്, മെൻഡിസ്, മരുമകന്‍: അവിനാഷ് ആന്റണി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.