ദുബായ്: ലോകം കാത്തിരിക്കുന്ന എക്സ്പോയിലേക്ക് എത്താന്‍ സന്ദർശകർക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്ന എക്സ്പോ മെട്രോ സ്റ്റേഷന്‍ തുറന്നു. ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാർക്ക് സ്റ്റേഷനും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കായി ഒക്ടോബർ ഒന്നിനാണ് മെട്രോ തുറന്നുകൊടുക്കുക. അതുവരെ എക്സ്പോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മാത്രമെ യാത്ര ചെയ്യാനുളള അനുമതിയുളളൂ. എക്സ്പോ വേദിയിലേക്കായി നിർമ്മിച്ച അഞ്ച് മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനവും ആരംഭിച്ചു. ഇനിയുളളത് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് സ്റ്റേഷനാണ്. ജബല്‍ അലിയില്‍ നിന്നും ഗാർഡന്‍സ്, ഡിസ്കവറി ഗാർഡന്‍സ്, അല്‍ ഫുർജാന്‍, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്, ഡിഐപി, എക്സ്പോ ട്വന്‍ടി ട്വന്‍ടി എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍.
വിശാലമായ സൗകര്യത്തിലാണ് എക്സ്പോ സ്റ്റേഷന്‍ ഒരുക്കിയിട്ടുളളത്. എക്സ്പോ കാണാനെത്തുന്നവരെ ഉള്‍ക്കൊളളാന്‍ ലക്ഷ്യമിട്ടാണിതെന്നും ആർടിഎ ഡയറക്ടർ ഹസന്‍ മതാർ പറഞ്ഞു. ദിവസേന 5.22 ലക്ഷം പേർക്ക് യാത്ര ചെയ്യാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. മണിക്കൂറിൽ 27,000 യാത്രക്കാരെ വഹിക്കാനുള്ള ശേഷി സ്റ്റേഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജബല്‍ അലിയില്‍ നിന്ന് എക്സ്പോയിലെത്താന്‍ 11 മിനിറ്റും 42 സെക്കന്റും മതി.
എന്നാല്‍ റാഷിദിയയില്‍ നിന്നാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ 1 മണിക്കൂറും 14 മിനിറ്റും വേണം എക്സ്പോ സ്റ്റേഷനിലെത്താന്‍. ജബല്‍ അലി സ്റ്റേഷനാണ് ഇന്റർ ചേഞ്ച് സ്റ്റേഷന്‍. ഇതോടൊപ്പം തന്നെ സാധാരണ രാവിലെ 6 മണിക്ക് സർവ്വീസ് തുടങ്ങിയരുന്ന മെട്രോ ഗ്രീന്‍ ലൈന്‍ ഇനി മുതല്‍ 5.30 ന് പ്രവർത്തനം തുടങ്ങും. വെള്ളിയാഴ്ചകളില്‍ രാവിലെ 10 മുതലായിരിക്കും സർവ്വീസ് തുടങ്ങുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.