അബുദാബി: യുഎഇയില്‍ 80 ശതമാനത്തിലേറെ പേർ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വക്താവ് ഡോ ഫരീദ അല്‍ ഹൊസാനി. 16 വയസിന് മുകളില്‍ പ്രായമുളള 81.93 പേർ വാക്സിന്‍ സ്വീകരിച്ചു. 60 വസയിന് മുകളിലുളള 93 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ 12 മുതല്‍ 15 വയസുവരെയുളള കുട്ടികള്‍ക്കും വാക്സിന്‍ നല്‍കി വരികയാണ്. കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കുന്നതിനുളള ക്യാംപെയിനുകള്‍ ഊർജ്ജിതമാക്കുമെന്നും അവർ അറിയിച്ചു. വിദ്യാർത്ഥികള്‍ക്ക് വാക്സിന്‍ നല്‍കിവരികയാണ്. മന്ത്രാലയത്തിന്റെ കരിക്കുലം പിന്തുടരുന്ന വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികള്‍ക്ക് ഈ മാസം അവസാനം പരീക്ഷയ്ക്കിരിക്കുന്നതിനായി തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.
കോവിഡ് സാഹചര്യത്തില്‍ വാക്സിനേഷനും അതോടൊപ്പം തന്നെ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളും സംബന്ധിച്ച് നേരത്തെ തന്നെ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സോട്രോവിമാബ് ചികിത്സയെന്നുളളത് വാക്സിനേഷന് പകരമല്ല, യുഎഇ കോവിഡിനെ പ്രതിരോധിച്ചത് പരിശോധനയിലൂടെയും ചികിത്സയിലൂടെയും മുന്‍കരുതലുകളിലൂടെയും ഒപ്പം വാക്സിനേഷനിലൂടെയുമാണെന്നും ഡോ അല്‍ ഹോസാനി അഭിപ്രായപ്പെട്ടു. ഇന്നലെ 1968 പേരിലാണ് കോവിഡ് 19 യുഎഇയില്‍ റിപ്പോർട്ട് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.