പൊതു റോഡുകളില്‍ ഇ സ്കൂട്ടറോടിക്കരുത് മുന്നറിയിപ്പുമായി അബുദാബി പോലീസ്

പൊതു റോഡുകളില്‍ ഇ സ്കൂട്ടറോടിക്കരുത് മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: പൊതു റോഡുകളില്‍ ഇ സ്കൂട്ടറുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്. ഇ സ്കൂട്ടർ ഉപയോഗിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാൻ ഹെൽമെറ്റുകളും കയ്യുറകൾ, കാൽമുട്ട്, കൈ പാഡുകൾ തുടങ്ങിയ ധരിച്ചിരിക്കണം.

ഇ സ്കൂട്ടറിന് അനുമതി നല്‍കിയിട്ടുളള ഇടങ്ങളില്‍ മാത്രമാകണം സ്കൂട്ടറോടിക്കുന്നത്. കുട്ടികള്‍ ഇ സ്കൂട്ടറോടിക്കുമ്പോള്‍ ഇക്കാര്യം മാതാപിതാക്കള്‍ ഉറപ്പിക്കണം. സ്വയം സുരക്ഷയ്ക്കായി ഹെല്‍മെറ്റ് ഉള്‍പ്പടെയുളള കാര്യങ്ങള്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കുകയും വേണമെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ പോലീസ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.