കൊടകര കുഴല്‍പ്പണ കേസില്‍ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും

കൊടകര കുഴല്‍പ്പണ കേസില്‍  കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും


തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും. പണം വന്നത് പല നേതാക്കള്‍ക്കും അറിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പണം വന്നത് ആര്‍ക്കു വേണ്ടിയാണെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന് ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷററുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്.

അതേസമയം കവര്‍ച്ചയില്‍ നേതാക്കള്‍ക്ക് പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ പണം വന്നത് സംബന്ധിച്ചും വിതരണം സംബന്ധിച്ചും നേതാക്കള്‍ക്ക് കൃത്യമായി വിവരമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ചോദ്യം ചെയ്യല്‍ കടുപ്പിച്ചതോടെയാണ് ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്ത സംസ്ഥാന നേതൃത്വത്തിലേക്ക് പഴിചാരിയത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കെ. സുരേന്ദ്രന്‍. ഇതിനിടെ ബി.ജെ.പിയുടെ ആലപ്പുഴ ജില്ലയിലെ ചില സ്ഥാനാര്‍ഥികളേയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നും പോലീസ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.