സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കിയേക്കും

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കിയേക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കാന്‍ ആലോചന. നിലവില്‍ കോവിഡ് മരണങ്ങള്‍ സംസ്ഥാന തലത്തിലാണ് സ്ഥിരീകരിക്കുന്നത്. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് ആരോഗ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലേതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ കണക്കുകള്‍ വിശ്വസീനയമല്ലെന്ന് പ്രതിപക്ഷം മറുപടി നല്‍കിയതോടെയാണ് സഭയില്‍ സഭയില്‍ ബഹളമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.