പ്രത്യേക പരി​ഗണന ഇനി രാഷ്ട്രീയക്കാർക്ക് നൽകില്ല; നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

പ്രത്യേക പരി​ഗണന ഇനി രാഷ്ട്രീയക്കാർക്ക് നൽകില്ല; നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

ന്യൂഡൽഹി: രാഷ്ട്രീയക്കാരുടെ പോസ്റ്റുകൾക്ക് നൽകുന്ന പ്രത്യേക പരിഗണന നിർത്തലാക്കാനൊരുങ്ങുന്നതായി ഫേസ്ബുക്ക്. കണ്ടന്റ് മോഡറേഷൻ നിയമങ്ങളിൽ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കുന്ന നയമാണ് ഫേസ്ബുക്ക് ഒഴിവാക്കാനൊരുങ്ങുന്നത്.

ഫേസ്ബുക്കിന്റെ മോഡറേഷൻ നയം പരിശോധിക്കുന്ന ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നീക്കം. ‌‌‌രാഷ്ട്രീയക്കാർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും പരസ്പരം അതിരു കടന്ന ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നതിനും ഫേസ്ബുക്ക് മാധ്യമമാക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നു വരുന്നതിനിടെയാണ് നീക്കം.

നിലവിൽ സാധാരണയുള്ള മോഡറേഷൻ നയങ്ങളിൽ രാഷ്ട്രീയക്കാർക്ക് പരിഗണന ലഭിക്കുന്നുണ്ട്. ഈ പരിഗണനയാണ് ഇപ്പോൾ ഫേസ്ബുക്ക് ഒഴിവാക്കാനൊരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.