കർഷക സമരം ശക്തമാകുന്നു; സമരത്തിനിടെ മരിച്ചവർക്ക് സമരഭൂമികളില്‍ ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കും

കർഷക സമരം ശക്തമാകുന്നു; സമരത്തിനിടെ മരിച്ചവർക്ക്  സമരഭൂമികളില്‍ ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കും

ന്യൂഡൽഹി: സർക്കാർ നടപ്പിലാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം കടുപ്പിച്ച്‌ കര്‍ഷകര്‍. സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ഇന്ന് സമരഭൂമികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് കർഷക സംഘടനകളുടെ നിലപാട്.

സമരം കൂടൂതല്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് കര്‍ഷകസംഘടകളുടെ നീക്കം. തുടര്‍സമരങ്ങളുടെ ഭാഗമായി ഇന്നലെ കര്‍ഷകര്‍ സമ്പൂർണ വിപ്ലവ ദിവസമായി ആചരിച്ചിരുന്നു. സമരഭൂമികളിലും ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും ക‍ര്‍ഷകര്‍ നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച്‌ പ്രതിഷേധിച്ചു.

യുപി, ഹരിയാന, പഞ്ചാബ്, ത്രിപ്പുര, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, അടക്കം വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടന്നു. ഹരിയാനയിലെ പലയിടങ്ങളിലും പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി.

അതേസമയം ഭാവി സമരപരിപാടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച്ച യോഗം ചേരാനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.