ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി ഉടൻ നടപ്പാക്കണമെന്ന് ജോസ് കെ.മാണി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി ഉടൻ നടപ്പാക്കണമെന്ന് ജോസ് കെ.മാണി

കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിധി ഉടൻ നടപ്പാക്കണമെന്നാണ് കേരള കോൺഗ്രസിന്റെ അഭിപ്രായമെന്ന് ജോസ് കെ.മാണി. ഏതെങ്കിലും വിഭാഗങ്ങൾക്ക് ഇതുകൊണ്ട് നഷ്ടമുണ്ടായാൽ പ്രത്യേക പാക്കേജ് നടപ്പാക്കണം. എന്നാൽ ഇത് ബന്ധിച്ച് ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.

''ന്യൂനപക്ഷവകുപ്പ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ തുല്യമായി നൽകണം എന്നാണ് നിയമം പറയുന്നത്. അത് ഭരണഘടനാപരമായി പറയുന്നതാണ്. അതുകൊണ്ടാണ് കോടതി അത് പരിശോധിച്ചിട്ട് ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ഇനി ഇതിനകത്ത് ഏതെങ്കിലും ന്യൂനപക്ഷ സമുദായത്തിന് എന്തെങ്കിലും കുറവുകളാണ് ഉണ്ടാവുന്നതെങ്കിൽ അത് ഒരു പാക്കേജായി സാമൂഹിക ക്ഷേമവകുപ്പ് വഴി അതുമായി ബന്ധപ്പെട്ട് കൊടുക്കാൻ കഴിയണം.'' ജോസ് കെ.മാണി പറഞ്ഞു.

അതേസമയം ന്യൂനപക്ഷവിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നിലപാട് വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി വിധി ഉടന്‍ നടപ്പാക്കണമെന്നും, വിധി നടപ്പാക്കുമ്പോള്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളില്‍ ഏതെങ്കിലും വിഭാഗത്തിന് കുറവുണ്ടായാല്‍ അത് ഒരു പ്രത്യേക പാക്കേജിലൂടെ സാമൂഹ്യക്ഷേമവകുപ്പ് വഴി സര്‍ക്കാര്‍ നടപ്പാക്കണമെന്നും സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രതിനിധി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വകുപ്പ് വഴി നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും 1992 ലെ കേന്ദ്ര ന്യൂനപക്ഷ ആക്ട് പ്രകാരവും 2014 ലെ കേരളാ സ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് പ്രകാരവും തുല്യമായും ജനസംഖ്യാനുപാതമായും മാത്രമേ നടപ്പാക്കുവാന്‍ കഴിയൂ. കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും തുല്യമായിട്ടാണ് ആനുകൂല്യങ്ങള്‍ നല്‍കിവരുന്നത്. കേരളത്തിലെ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്തണമെന്നും സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.