തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ ഔദ്യോഗികമാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്  ഉള്‍പ്പെടെയുള്ള ഭാഷകള്‍ ഔദ്യോഗികമാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളെ ഔദ്യോഗിക ഭാഷയാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകള്‍ക്കും ഔദ്യോഗിക ഭാഷാപദവി ലഭിക്കാന്‍ ഡി.എം.കെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യക്തമാക്കി.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ പരിശ്രമഫലമായി 2004ലാണ് തമിഴ് ഭാഷയ്ക്ക് കേന്ദ്ര ഗവണ്‍മെന്റ് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയത്. ഇനിയും കൂടുതല്‍ ഖ്യാതിയിലേക്ക് ഭാഷയെ ഉയര്‍ത്തിക്കൊണ്ടുപോകാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രയത്‌നിക്കുമെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തമിഴിനു പുറമേ, സംസ്‌കൃതം, തെലുങ്ക്, കന്നട, മലയാളം എന്നിവയായിരുന്നു രാജ്യത്ത് ശ്രേഷ്ഠ ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയില്‍ ഹിന്ദിയാണ്. എട്ടാം ഷെഡ്യൂളില്‍ ഹിന്ദി ഉള്‍പ്പെടെ 22 ഭാഷകളുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.