വിദേശത്തേക്ക് പോകുന്നവര്‍ക്ക് 28 ദിവസം കഴിഞ്ഞ് വാക്‌സീന്റെ രണ്ടാം ഡോസ് സ്വീകരിക്കാം

വിദേശത്തേക്ക് പോകുന്നവര്‍ക്ക് 28 ദിവസം കഴിഞ്ഞ് വാക്‌സീന്റെ രണ്ടാം ഡോസ് സ്വീകരിക്കാം

ന്യൂഡല്‍ഹി : വിദേശത്തേക്ക് പഠനം, ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് കോവിഡ് വാക്സീന്‍ ഡോസുകളിലെ ഇടവേള കുറച്ചു. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെ രാജ്യാന്തര യാത്ര നടത്തുന്നവര്‍ക്കാകും ഈ ഇളവ്.

വിദ്യാഭ്യാസം, ജോലി അല്ലെങ്കില്‍ ഒളിംപിക്സിനായുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകുന്ന ആളുകള്‍ എന്നിവര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്ത കോവിന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

എന്നാൽ രണ്ടു ഡോസ് സ്വീകരിച്ചവര്‍ വിമാനയാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തിലാണ് ഈ പരിഗണന ഉണ്ടാവുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.