കൊച്ചി: കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തണമെന്ന ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശം. കേരളത്തിലെ തെരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച് കേന്ദ്രനേതൃത്വത്തിനു നൽകിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തല്‍.
ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സി വി ആനന്ദബോസ് എന്നിവരാണ് കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയത്. തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ക്കുമായി ഔദ്യോഗിക മേഖലയില്‍ മികവു പുലര്‍ത്തിയ മൂവരെയും പാര്‍ട്ടി ദേശീയ നേതൃത്വമാണ് ചുമതലപ്പെടുത്തിയത്. മൂവരുടെയും റിപ്പോര്‍ട്ടുകള്‍ വെവ്വേറെയായാണു കേന്ദ്രനേതൃത്വത്തിനു നല്‍കിയിരിക്കുന്നത്.
കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളുമായി ബന്ധമില്ലാത്തതിനാല്‍ കൂടിയാണ് നിഷ്പക്ഷ വിലയിരുത്തലിനായി ഇവരെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയത്.
കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിനു ബി.ജെ.പിയോട് അനുഭാവം കുറവാണ്. പാര്‍ട്ടിയെ ന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുപ്പിക്കാനും അവരുടെ പേടി മാറ്റാനുമുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ ഉണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പു ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഫണ്ടു വിവാദത്തെക്കുറിച്ചും പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.