സാമ്പത്തിക തട്ടിപ്പ്: ആക്ടിവിസ്റ്റായ ഇല ഗാന്ധിയുടെ മകള്‍ക്ക് 7 വര്‍ഷം ജയില്‍ ശിക്ഷ

സാമ്പത്തിക തട്ടിപ്പ്: ആക്ടിവിസ്റ്റായ ഇല ഗാന്ധിയുടെ മകള്‍ക്ക് 7 വര്‍ഷം ജയില്‍ ശിക്ഷ

ജോഹാന്‍സ്ബര്‍ഗ്: ആക്ടിവിസ്റ്റായ ഇല ഗാന്ധിയുടെ മകള്‍ക്ക് സൗത്ത് ആഫ്രിക്കയില്‍ എഴ് വര്‍ഷം കഠിന തടവ്. 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് 56 കാരിയായ ആഷിഷ് ലത റാംഗോബിന്നിന് ശിക്ഷ വിധിച്ചത്. സൗത്ത് ആഫ്രിക്കയിലെ ദര്‍ബാന്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രശസ്ത ആക്ടിവിസ്റ്റായ ഇല ഗാന്ധിയുടേയും മെവ റാംഗോബിന്നിന്റേയും മകളാണ് ലത റാംഗോബിന്‍. സൗത്ത് ആഫ്രിക്കയിലെ വന്‍കിട ബിസിനസുകാരനായ എസ് ആര്‍ മഹാരാജില്‍ നിന്നും 6.2 മില്യണ്‍ രൂപയാണ് ലത റാംഗോബിന്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇന്ത്യയില്‍ നിന്നും ചരക്ക് കൊണ്ടുവരുന്നുണ്ടെന്ന് പറഞ്ഞാണ് ഇയാളുടെ കയ്യില്‍ നിന്നും പണം ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

2015 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തുണിയുടെ ഇറക്കുമതി, നിര്‍മ്മാണം എന്നിവ നടത്തുന്ന ന്യൂ ആഫ്രക്ക അലയന്‍സ് ഫൂട്ട് വെയര്‍ ഡിസ്ട്രേബ്യൂഷന്‍സ് കമ്പനി മേധാവിയാണ് എസ് ആര്‍ മഹാരാജ്. ഇന്ത്യയില്‍ നിന്നും മൂന്ന് കണ്ടെയ്നര്‍ ലിനന്‍ സൗത്ത് ആഫ്രിക്കയില്‍ എത്തിച്ചിട്ടുണ്ടെന്നും അതിന്റെ കസ്റ്റംസ് ക്ലിയറന്‍സിന് പണം ആവശ്യമുണ്ടെന്നും പറഞ്ഞാണ് ലത ഇയാളില്‍ നിന്നും പണം വാങ്ങിയത്. ഗ്രൂപ്പ് നെറ്റ് കെയര്‍ എന്ന ആശുപത്രിയിയ്ക്ക് വേണ്ടിയാണ് ചരക്ക് രാജ്യത്തെത്തിച്ചത് എന്നും ലത വ്യക്തമാക്കിയതായി പരാതിയില്‍ പറയുന്നു. ഈ ചരക്കിന്റെ ലാഭം മഹാരാജിന് കൂടി നല്‍കാമെന്നായിരുന്നു ലതയുടെ വാഗ്ദാനം.

എന്നാല്‍ പിന്നീട് ഇത് വ്യാജമാണെന്നും ചരക്കുകള്‍ ഒന്നും തന്നെ സൗത്ത് ആഫ്രിക്കയിലെത്തിയിട്ടില്ലെന്നും മഹാരാജ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മഹാരാജ് ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് പരാതി നല്‍കിയത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.