കുട്ടികളെ കോവിഡ് മൂന്നാം തരംഗം ബാധിക്കുമെന്ന പ്രസ്താവനക്ക് അടിസ്ഥാനമില്ല : എ​യിം​സ് മേ​ധാ​വി

കുട്ടികളെ കോവിഡ് മൂന്നാം തരംഗം  ബാധിക്കുമെന്ന പ്രസ്താവനക്ക് അടിസ്ഥാനമില്ല : എ​യിം​സ് മേ​ധാ​വി

ന്യൂ​ഡ​ല്‍​ഹി: കോവിഡിന്റെ മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന​തി​ന് വ​സ്തുത​ക​ളി​ല്ലെ​ന്ന് എ​യിം​സ് മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ.

ജ​ന​സം​ഖ്യ​ കൂടുന്നതിനനുസരിച്ച്‌ ഒ​ന്നി​ല​ധി​കം ത​രം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു. ജ​ന​സം​ഖ്യ​യു​ടെ വ​ലി​യൊ​രു ഭാ​ഗം അ​ണു​ബാ​ധ​യ്ക്കെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി നേടുമ്പോൾ വൈ​റ​സ് ബാ​ധ​യും അ​ണു​ബാ​ധ​യും കു​റ​യു​മെ​ന്നും ര​ണ്‍​ദീ​പ് ഗു​ലേ​റി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എന്നാൽ മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​ത് തെ​റ്റാ​യ വി​വ​ര​മാ​ണെന്നും ആ​രോ​ഗ്യ​മു​ള്ള കു​ട്ടി​ക​ളെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമുള്ള കുട്ടികളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​തെ ത​ന്നെ സു​ഖം പ്രാ​പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.