ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍; ലോക റെക്കോഡ് നേടി ദക്ഷിണാഫ്രിക്കന്‍ യുവതി

ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍; ലോക റെക്കോഡ് നേടി ദക്ഷിണാഫ്രിക്കന്‍ യുവതി

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികളുമായി യുവതി. ഗോതെംഗ് സ്വദേശിയായ 37 കാരി ഗോസിയാമെ തമാരാ സിത്തോളാണ് 10 കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാലിയിലെ ഹലീമ സിസ്സെയെ മറികടന്നു സിത്തോള്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിക്കും.



ഏഴ് ആണ്‍ കുഞ്ഞുങ്ങളും മൂന്ന് പെണ്‍കുഞ്ഞുങ്ങളുമാണ് സിത്തോളിന് ജനിച്ചത്. ഇരട്ടക്കുട്ടികളുടെ അമ്മയായ സിത്തോളിന്റെ ഉള്ളില്‍ എട്ട് കുഞ്ഞുങ്ങള്‍ വളരുന്നുണ്ട് എന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ എട്ട് കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചുകൊണ്ടാണ് മുപ്പത്തിയേഴുകാരി ഒരേ സമയം പത്ത് കുട്ടികളുടെ അമ്മയായത്.


ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം മാലി യുവതി ഹലീമ സിസ്സെ ഒറ്റപ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് റെക്കോഡായിരുന്നു. വിവരം അറിഞ്ഞതായും സിത്തോളിന് ആശംസകള്‍ അറിയിച്ചതായും ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് വക്താവ് പ്രതികരിച്ചു.


വിശദമായ അന്വേണത്തിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇപ്പോള്‍ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.