ലണ്ടന്‍: ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ന്യൂസിലാന്‍ഡിലെ ഓക് ലന്‍ഡ് ഒന്നാമത്. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ്, പെര്‍ത്ത്, മെല്‍ബണ്‍, ബ്രിസ്ബന്‍ എന്നീ നാലു നഗരങ്ങള്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സര്‍വേയിലാണ് യൂറോപ്യന്‍ നഗരങ്ങളെ പിന്തള്ളി 2021-ല്‍ ന്യൂസിലന്‍ഡ്, ഓസ്ട്രേലിയന്‍ നഗരങ്ങള്‍ മുന്നിലെത്തിയത്. ജപ്പാനിലെ ഒസാക്കയാണ് രണ്ടാം സ്ഥാനത്ത്. 140 നഗരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സര്‍വേയുടെ ഫലമാണ് പുറത്തുവന്നത്. കോവിഡ് മഹാമാരിയെതുടര്‍ന്നുള്ള നടപടികളാണ് ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയെ മാറ്റിമറിച്ചത്.
അഡ്ലെയ്ഡ് മൂന്നാം സ്ഥാനത്തും പെര്‍ത്ത് ആറാമതും മെല്‍ബണ്‍ എട്ടാമതും ബ്രിസബന്‍ പത്താമതുമായാണ് പട്ടികയില്‍ ഇടം പിടിച്ചത്. ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണും ജപ്പാനിലെ ടോക്കിയോയും നാലാമതാണ്. പതിനൊന്നാം സ്ഥാനം സിഡ്‌നി കരസ്ഥമാക്കി.
2018-2020 പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യൂറോപ്യന്‍ നഗരംവിയന്ന ഇത്തവണ 12-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് സര്‍വേയില്‍ മൂന്നാം സ്ഥാനം നേടിയ അഡ്ലെയ്ഡ് നഗരത്തിലെ രാത്രി കാഴ്ച്ച
കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികളാണ് ഇക്കുറി പട്ടിക തയാറാക്കാനായി പരിഗണിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ഇരു രാജ്യങ്ങളിലും കോവിഡ് വ്യാപനം കുറച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയും വിലയിരുത്തി.
ഇത്തവണത്തെ കനേഡിയന്‍, യൂറോപ്യന്‍ നഗരങ്ങള്‍ പട്ടികയില്‍ ഏറെ പിന്നിലാണ്. കഴിഞ്ഞ വര്‍ഷം ആദ്യ പത്ത് റാങ്കില്‍ എട്ടും യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു. ഏറ്റവും പിന്നിലായത് ജര്‍മനിയിലെ ഹാംബര്‍ഗാണ്. 34-ാം സ്ഥാനത്തുനിന്ന് 47-ാം സ്ഥാനത്തേക്കാണ് തെറിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.