അമേരിക്കയില്‍ കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല

അമേരിക്കയില്‍ കോവാക്‌സിന്റെ  അടിയന്തര ഉപയോഗത്തിന് അനുമതിയില്ല

ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന കോവാക്‌സിന് അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കൊണ്ടുള്ള അപേക്ഷ തള്ളി. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്നുള്ള ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റ അപേക്ഷ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് തള്ളിയത്.

കോവാക്‌സിന്റെ സമ്പൂർണ അംഗീകാരത്തിനാണ് ഇനി ശ്രമിക്കുക എന്ന് ഭാരത് ബയോടെക്കിന്റെ അമേരിക്കയിലെ പങ്കാളിയായ പ്രമുഖ മരുന്ന് കമ്പനി ഒക്കുജെന്‍ അറിയിച്ചു. അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്നതിനല്ല ഇനി പ്രാധാന്യം നല്‍കുക. പകരം സമ്പൂർണ അംഗീകാരമായ ബയോളജിക്കല്‍ ലൈസന്‍സ് ലഭിക്കുന്നതിന് അപേക്ഷ നല്‍കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും കമ്പനി അറിയിച്ചു.

കോവിഡ് വൈറസ് വകഭേദങ്ങളെ മറികടക്കാന്‍ കോവാക്‌സിനും അമേരിക്കയില്‍ ലഭ്യമാക്കേണ്ട് അനിവാര്യമാണെന്ന് ഒക്കുജെന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ശങ്കര്‍ അറിയിച്ചു.

ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിനെ നേരിടാന്‍ കോവാക്‌സിന്‍ ഫലപ്രദമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്കയിലെ പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ കോവാക്‌സിനും പ്രതിരോധ മാര്‍ഗങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.