കോവിഡ് സൗദിയില്‍ ഇന്നലെ 18 മരണവും ബഹ്റിനില്‍ എട്ട് മരണവും റിപ്പോർട്ട് ചെയ്തു

കോവിഡ് സൗദിയില്‍ ഇന്നലെ 18 മരണവും ബഹ്റിനില്‍ എട്ട് മരണവും റിപ്പോർട്ട്  ചെയ്തു

ജിസിസി: യുഎഇയില്‍ വെള്ളിയാഴ്ച 2281 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 225651 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 2234 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്നലെ റിപ്പോ‍ർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 593894 പേർക്കാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 573194 പേർ രോഗമുക്തി നേടുകയും ചെയ്തു. 1720 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.ഇന്നലെ 94223 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. 100 പേർക്ക് 138.36 ഡോസുകളെന്നരീതിയിലാണ് വിതരണം നടക്കുന്നത്.ലോകത്തെ തന്നെ ഏറ്റവും മികച്ച ശരാശരിയാണിത്.


സൗദി അറേബ്യയില്‍ 1175 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. 1262 പേരാണ് രോഗമുക്തി നേടിയത്. 18 മരണവും സൗദിയില്‍ ഇന്നലെ റിപ്പോർട്ട് ചെയ്തു. മക്കയില്‍ 376 പേരിലും റിയാദില്‍ 258 പേരിലും കിഴക്കന്‍ പ്രവിശ്യയില്‍ 179 പേരിലുമാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 463,703 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 446054 പേർ രോഗമുക്തി നേടി. 7537 പേരാണ് മരിച്ചത്. ആക്ടീവ് കേസുകള്‍ 10112. ഇതില്‍ തന്നെ 1559 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.


രാജ്യത്തേക്ക് പ്രവേശിച്ച 96 പേരിലും രാജ്യത്തെ തന്നെ വിവിധ ഭാഗങ്ങളിലുളള 89 പേരിലുമാണ് ഖത്തറില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകള്‍ 2409 ആണ്. 182 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 219466 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 216483 പേർ രോഗമുക്തി നേടി. ഇന്നലെ മരണമൊന്നും റിപ്പോ‍ർട്ട് ചെയ്തില്ല. ഇതുവരെ 574 പേരാണ് മരിച്ചത്. 87 പേരാണ് ഐസിയുവില്‍ ചികിത്സയിലുളളത്.


കുവൈറ്റില്‍ 1657 പേരില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 1280 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് 325014 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 307517 പേർ രോഗമുക്തി നേടുകയും ചെയ്തു. 1813 പേരുടെ മരണവും ഇതുവരെ സ്ഥിരീകരിച്ചു. 159 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. ആക്ടീവ് കേസുകള്‍ 15689 ആണ്.


ബഹ്റിനില്‍ ഇന്നലെ 967 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 1989 പേരാണ് രോഗമുക്തി നേടിയത്. എട്ട് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 10846 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ പുതുതായി റിപ്പോർട്ട് ചെയ്തത്. 15196 ആണ് ആക്ടീവ് കേസുകള്‍. 310 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. രാജ്യത്ത് 1020656 പേർ കോവിഡ് വാക്സിന്റെ ആദ്യ ടോസ് സ്വീകരിച്ചു. അതേസമയം 855898 പേർ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരാണ്.

ഒമാനില്‍ ലഭ്യമായ ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 230219 പേരിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 207795 പേർ രോഗമുക്തി നേടുകയും ചെയ്തു. 2467 മരണവും ഇതുവരെ റിപ്പോ‍ർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.