ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയിലായ ചൈനീസ് പൗരനില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ ഹാന്‍ ജുന്‍വെ എന്നയാള്‍ ചൈനയുടെ ചാരനാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുരക്ഷാ സേനയ്ക്ക് ലഭിച്ചത്.
മുപ്പത്താറുകാരനായ ഹാന്‍ ജുന്‍വെ 1,300ഓളം ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ചൈനയിലേയ്ക്ക് കടത്തിയെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ഇത്രയധികം സിം കാര്‍ഡുകള്‍ ഇയാള്‍ ചൈനയിലെത്തിച്ചത്.സിം കാര്‍ഡുകള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് അതിര്‍ത്തി കടത്തിയതെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്താനായാണ് ഇവ ഉപയോഗിച്ചതെന്നാണ് സൂചന.
ഇന്ത്യ ഏറെ നാളായി അന്വേഷിക്കുന്ന കുറ്റവാളിയാണ് ഹാന്‍ ജുന്‍വെ എന്ന് ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു. ചൈനയിലേയ്ക്ക് കടത്തിയ സിം കാര്‍ഡുകള്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ വഴിയാണ് ഇയാള്‍ സംഘടിപ്പിച്ചത്.
2010ന് ശേഷം ചൈനയില്‍ ഉപയോഗിച്ചു വരുന്ന ഇന്ത്യന്‍ സിം കാര്‍ഡുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ കൈമാറണമെന്ന് അന്വേഷണ ഏജന്‍സികള്‍ ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടു. ഹാന്‍ ജുന്‍വെ ചൈനയുടെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരവും പുറത്തു വരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.