നാല്‍പതു വര്‍ഷത്തിനുശേഷം ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ചെക് റിപ്പബ്ലിക്കിന്; ബാര്‍ബറയുടേത് അട്ടിമറി വിജയം

നാല്‍പതു വര്‍ഷത്തിനുശേഷം ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ചെക് റിപ്പബ്ലിക്കിന്; ബാര്‍ബറയുടേത് അട്ടിമറി വിജയം

പാരിസ്: നാല്‍പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം, ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ഉയര്‍ത്തി ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവ. ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവ്ല്യുചെങ്കോവ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചാണ് ചെക്ക് താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടനേട്ടം. ആദ്യ സെറ്റ് ക്രെജിക്കോവ 6-1ന് അനായാസം നേടിയപ്പോള്‍ രണ്ടാം സെറ്റ് പാവ്‌ല്യുചെങ്കോവ 2-6ന് തിരിച്ചുപിടിച്ചു. മൂന്നാം സെറ്റ് 6-4 എന്ന സ്‌കോറിന് സ്വന്തമാക്കിയ ചെക്ക് താരം, കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലില്‍ തന്നെ കപ്പുയര്‍ത്തി. 40 വര്‍ഷത്തിന് ശേഷം റോളണ്ട് ഗാരോസ് സ്‌റ്റേഡിയത്തില്‍ കിരീടം നേടുന്ന ചെക്ക് വനിതാ താരം എന്ന ചരിത്രനേട്ടവും ക്രെജിക്കോവയ്ക്ക് സ്വന്തമായി. ക്രെജിക്കോവ പവ്‌ലുചെങ്കോവയ്‌ക്കെതിരേ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്.

ഇതിന് മുമ്പ് 1981-ല്‍ ഹന മന്ദ്‌ലികോവയാണ് ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയ ചെക്ക് വനിതാ താരം. അന്ന് ചെക്കോസ്ലോവാക്യയെയാണ് ഹന മന്ദ്‌ലികോവ പ്രതിനിധീകരിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.