പെഡ്രോ കാസ്തിയോ പെറുവിന്റെ പ്രസിഡന്റാകും

പെഡ്രോ കാസ്തിയോ പെറുവിന്റെ പ്രസിഡന്റാകും

ലിമ : പെറുവിൽ നടന്ന വാശിയേറിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സോഷ്യലിസ്റ്റ്‌ സ്ഥാനാർഥി പെഡ്രോ കാസ്തിയോയ്ക്ക് വിജയം. ഇനി രാജ്യത്തെ രാഷ്ട്രീയ പ്രവർത്തകനും അദ്ധ്യാപകനും കൂടിയായ പെഡ്രോ നയിക്കും.

വലതുപക്ഷ ദുർഭരണത്തിൽ നിന്ന് മോചിപ്പിച്ച് പെറുവിനെ അടിമുടി മാറ്റുമെന്ന്‌ പ്രഖ്യാപനത്തോടെയാണ് പെഡ്രോ കാസ്തിയോ ജനപിന്തുണ നേടിയത്. ഭരണഘടന മാറ്റിയെഴുതുമെന്നും ഖനന സമ്പത്ത് പുനർവിതരണം ചെയ്യുമെന്നുമായിരുന്നു പ്രചാരണത്തിനിടെ കാസ്തിയോയുടെ പ്രധാന വാഗ്ദാനങ്ങൾ.

കാസ്തിയോയ്ക്ക് 50.2 ശതമാനം വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി കെയ്കോ ഫ്യുജിമോറി 49.8 ശതമാനം വോട്ട്‌ നേടി. വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ഇരുസ്ഥാനാർഥികളും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അറുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പെഡ്രോ ജയമുറപ്പിച്ചത്.

‘ജനങ്ങൾ ഉണർന്നിരുന്നു’ എന്നായിരുന്നു വിജയം ഉറപ്പിച്ചപ്പോൾ പെ‌ഡ്രോയുടെ ആദ്യ പ്രതികരണം. എന്നാൽ പരാജയത്തിന് തൊട്ടു പിന്നാലെ കെയ്കോ ഫ്യുജിമോറി വോട്ടെടുപ്പിൽ തിരിമറി ആരോപണവുമായി രംഗത്തെത്തി‌. തർക്കം ഉന്നയിച്ച മേഖലകളിൽ മൂന്നുലക്ഷം വോട്ട്‌ ഇലക്ടറൽ ജൂറിയുടെ പുനഃപരിശോധനയ്ക്ക്‌ വിധേയമാക്കുമെന്നതാനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകും.

അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ പ്രസിഡന്റ്‌ ആൽബെർട്ടോ ഫ്യൂജിമോറിയുടെ മകളാണ് കെയ്‌കോ. കെയ്‌കോയും അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.