നവ മാധ്യമമായ ക്ലബ് ഹൗസ് ചർച്ചയിൽ താരങ്ങളായി മാർ പാംപ്ലാനിയും മാർ തറയിലും

നവ മാധ്യമമായ ക്ലബ് ഹൗസ് ചർച്ചയിൽ താരങ്ങളായി മാർ പാംപ്ലാനിയും മാർ തറയിലും

കൊച്ചി : നവ മാധ്യമ തരംഗമായ ക്ലബ് ഹൗസിൽ സാമൂഹ്യ മാധ്യമ രംഗത്തെ ക്രൈസ്തവ സംഗമത്തിൽ കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി , ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം നടന്ന ചർച്ചയിൽ ഫാദർ ജെയ്‌സൺ മുളവരിക്കൽ , ഫാദർ ജോൺസൺ പാലപ്പള്ളി , ക്ലിന്റൺ ഡാമിയൻ എന്നിവർ സംഘാടകരായിരുന്നു.

വിശുദ്ധ കുർബ്ബാന, ദൈവാലയം എന്നിവയിൽ കേന്ദ്രീകൃതമായ, ക്രൈസ്തവ വിശ്വാസ ഭദ്രതയിലൂന്നിയ ജീവിതമാണ് ക്രൈസ്തവരുടെത്. ദാമ്പത്യ ഭദ്രത, സമുദായ ഭദ്രതയുടെ അടിസ്ഥാനമാണെന്നും സാമ്പത്തിക ഭദ്രത , മാധ്യമ ഭദ്രത എന്നിവ നേടിയെടുക്കണമെന്നും ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഫാദർ റോയ് കണ്ണൻചിറ  സംസാരിച്ചു.

കത്തോലിക്കാ മെത്രാന്മാർ ക്ലബ് ഹൗസിൽ ഇതാദ്യമായാണ് ചർച്ചയ്ക്കു പങ്കെടുക്കുന്നത് എന്ന പ്രത്യേകത ഈ വേദിക്കുണ്ട്. ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുകൊണ്ട് പല കോണുകളിൽ നിന്നും സംസാരിക്കുന്ന വേളയിൽ സഭാ പിതാക്കന്മാർ തന്നെ പൊതുജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ഓപ്പൺ പ്ലാറ്റ് ഫോമിൽ നിന്ന് ഉത്തരം പറയുന്നതിനെ പലരും സ്വാഗതം ചെയ്തു. രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും വിശ്വാസികളായ ക്രൈസ്തവർ അകന്നു നിൽക്കുന്നു എന്ന ചിന്ത ചർച്ചയിൽ ഉയർന്നുവന്നു. സിസ്റ്റർ സോണി തെരേസ് ,ദേവിമേനോൻ ,ആഷ്‌ലി മാധ്യമപ്രവർത്തകരായ ജോർജ് കള്ളിവയൽ , നിധിൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.