ബെയ്ജിങ്: ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലെ ആണവ നിലയത്തില്‍ ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള തായ്ഷാന്‍ ആണവനിലയത്തിലാണ് കഴിഞ്ഞ ഒരാഴ്ചയിലേറേയായി ചോര്‍ച്ച.
ഇക്കാര്യം പുറംലോകം അറിയാതെ മൂടി വച്ചിരിക്കുകയാണ് ചൈന. ഫ്രഞ്ച് കമ്പനിയായ ഫാര്‍മടോം ഇതു സംബന്ധിച്ച വിവരം അമേരിക്കയ്ക്ക് കൈമാറിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. 'റേഡിയോളജിക്കല്‍ ദുരന്തം' സംഭവിച്ചേക്കുമെന്ന ആശങ്കയറിയിച്ചാണ് കമ്പനി യു.എസിന് വിവരം കൈമാറിയത്.
കഴിഞ്ഞ ഒരാഴ്ചയായി യു.എസിന്റെ ഊര്‍ജ മന്ത്രാലയം ചോര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ സംസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്ന് അവര്‍ പറഞ്ഞു. ചൈനീസ് സര്‍ക്കാര്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ആണവ നിലയത്തിലെ ജീവനക്കാരും പൊതുജനങ്ങളും സുരക്ഷിതരാണ്. ചോര്‍ച്ച തടയാനായില്ലെങ്കില്‍ സ്ഥിതി വഷളായേക്കുമെന്നും കരുതുന്നു. യുഎസിന്റെ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ (എന്‍എസ്സി) കഴിഞ്ഞയാഴ്ച നിരവധി തവണ യോഗം ചേര്‍ന്നു.
ചൈനയുടെ ചുമതലയുള്ള എന്‍എസ്സി സീനിയര്‍ ഡയറക്ടര്‍ ലോറ റോസെന്‍ബര്‍ഗര്‍, ആയുധ നിയന്ത്രണ വിഭാഗം സീനിയര്‍ ഡയറക്ടര്‍ മല്ലോറി സ്റ്റുവാര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഫ്രഞ്ച്, ചൈനീസ് സര്‍ക്കാരുമായും യു.എസ് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് സൂചന. ചോര്‍ച്ച നിരീക്ഷിക്കുന്നതു സംബന്ധിച്ച് യു.എസ് സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന ഘട്ടമുണ്ടായാല്‍ ഇടപെടുമെന്ന് ഊര്‍ജ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
ചൈനീസ് പ്ലാന്റിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി അമേരിക്കന്‍ സാങ്കേതിക സഹായം പങ്കിടാന്‍ അനുവദിക്കുന്ന ഒരു ഇളവ് നേടുന്നതിനായാണ് ഫാര്‍മടോം ജൂണ്‍ എട്ടിന് യു.എസിനെ സമീപിച്ചത്. സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനം ചൈനയാണ് എടുക്കേണ്ടത്. എന്നാല്‍ ആണവചോര്‍ച്ച സംബന്ധിച്ച ഒരു വിവരവും ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.