30 ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; വേണാട്, വഞ്ചിനാട്, ഇന്റര്‍സിറ്റി നാളെ മുതല്‍

30 ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; വേണാട്, വഞ്ചിനാട്, ഇന്റര്‍സിറ്റി നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കും. ജനശതാബ്ദി, വഞ്ചിനാട്, വേണാട്, ഇന്റര്‍സിറ്റി, കൊച്ചുവേളി -മൈസൂരു ട്രെയിനുകളാണ് സര്‍വീസ് നടത്തുക.

കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. വ്യാപനതോത് കുറഞ്ഞതും നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുമാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കാരണം. ഇന്റര്‍സിറ്റിയിലേക്കും ജനശതാബ്ദി ഉള്‍പ്പടെ ഓടി തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ട്രെയിനുകള്‍ അണുനശീകരണം നടത്തി സര്‍വീസിന് തയ്യാറായാതായി റെയില്‍വെ അറിയിച്ചു.

ചെന്നൈയില്‍ നിന്നുള്ള നാല് പ്രത്യേക ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. ചെന്നൈ-മംഗളൂരു എക്സ്പ്രസ്, ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് എന്നിവയാണ് സര്‍വീസ് നടത്തുക. കോയമ്പത്തൂര്‍ മംഗലൂരു എക്സ്പ്രസും സര്‍വീസ് തുടങ്ങും. രാജ്യത്ത് ഒന്നാംഘട്ട കോവിഡ് വ്യാപനത്തോടെ നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഇതുവരെ പൂര്‍ണതോതില്‍ പുനസ്ഥാപിച്ചിട്ടില്ല. യാത്രക്കാരുടെ ലഭ്യതയ്ക്ക നുസരിച്ച് സ്പെഷ്യല്‍ സര്‍വീസുകളാണ് റെയില്‍വെ നടത്തുന്നത്.

ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ട്രെയിനുകള്‍

1. 02075 കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി
2. 02076 തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി
3. 06305 എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി
4. 06306 കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി
5. 06301 ഷൊര്‍ണ്ണൂര്‍ - തിരുവനന്തപുരം വേണാട്
6. 06302 തിരുവനന്തപുരം - ഷൊര്‍ണ്ണൂര്‍ വേണാട്
7. 06303 എറണാകുളം - തിരുവനന്തപുരം വഞ്ചിനാട്
8. 06304 തിരുവനന്തപുരം - എറണാകുളം വഞ്ചിനാട്
9. 06307 ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ്
10. 06308 കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ്
11. 06327 പുനലൂര്‍ - ഗുരുവായൂര്‍
12. 06328 ഗുരുവായൂര്‍ - പുനലൂര്‍
13. 06341 ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി
14. 06342 തിരുവനന്തപുരം - ഗുരുവായൂര്‍ ഇന്റര്‍സിറ്റി
15. 02082 തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി
16. 02081 കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി
17. 06316 കൊച്ചുവേളി - മൈസൂര്‍ ഡെയ്‌ലി
18. 06315 മൈസൂര്‍ - കൊച്ചുവേളി ഡെയ്‌ലി
19. 06347 തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂര്‍ ജംഗ്ഷന്‍
20. 06348 മംഗളൂര്‍ ജംഗ്ഷന്‍ - തിരുവനന്തപുരം സെന്‍ട്രല്‍
21. 06791 തിരുനല്‍വേലി - പാലക്കാട് പാലരുവി എക്‌സ്പ്രസ്
22. 06792 പാലക്കാട് - തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ്
23. 06321 നാഗര്‍കോവില്‍ - കോയമ്പത്തൂര്‍
24. 06322 കോയമ്പത്തൂര്‍ - നാഗര്‍കോവില്‍
25. 02627 തിരുച്ചിറപ്പള്ളി - തിരുവനന്തപുരം
26. 02628 തിരുവനന്തപുരം - തിരുച്ചിറപ്പള്ളി ( ജൂണ്‍ 17 മുതല്‍ )
27. 06188 എറണാകുളം ജംഗ്ഷന്‍ - കാരെയ്ക്കല്‍ ടീ ഗാര്‍ഡന്‍
28. 06187 കാരയ്ക്കല്‍ - എറണാകുളം ജംഗ്ഷന്‍ (ജൂണ്‍ 17 മുതല്‍)
29. 02678 എറണാകുളം ജംഗ്ഷന്‍ - കെഎസ്ആര്‍ ബെംഗളൂരു ജംഗ്ഷന്‍ ഇന്റര്‍ സിറ്റി
30. 02677 കെഎസ്ആര്‍ ബെംഗളൂരു ജംഗ്ഷന്‍ - എറണാകുളം ജംഗ്ഷന്‍ ഇന്റര്‍ സിറ്റി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.