പത്തനംതിട്ട: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതോടെ സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടു. പൊലീന്റെ ആന്വേഷണവും ഈ വഴിക്കാണ് നീങ്ങുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിശദമായ അന്വേഷണം നടത്തും.
കോന്നി കോക്കാത്തോട്, വയക്കര പ്രദേശത്തു നിന്നാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഇന്ന് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തേത്തുടര്‍ന്നാണ് കോന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്. 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. ഏതാണ്ട് ഒന്നര മാസത്തെ പഴക്കമാണ് ഇതിന് കണക്കാക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പത്തനാപുരത്ത് കഴിഞ്ഞ ദിവസം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വനം വകുപ്പ് വനാതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വനം മേഖലയില്‍ വയക്കര പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.
പത്തനാപുരം പാടത്ത് വനം വകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍നിന്നാണ് കഴിഞ്ഞ ദിവസം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജെലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍, ഇവ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന പശ എന്നിവയാണ് ശേഖരത്തിലുണ്ടായിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.