സിവില്‍ സര്‍വീസ് മോഹങ്ങള്‍ ബാക്കിയാക്കി ലതീഷ വിട വാങ്ങി

സിവില്‍ സര്‍വീസ് മോഹങ്ങള്‍ ബാക്കിയാക്കി ലതീഷ വിട വാങ്ങി

കോട്ടയം: ഓക്സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ ലതീഷ മോഹങ്ങള്‍ ബാക്കിയാക്കി വിട വാങ്ങി. എല്ലുകള്‍ പൊടിയുന്ന ജനതിക രോഗത്തിനൊപ്പം സ്വാഭാവികമായി ഓക്സിജന്‍ ശ്വസിക്കാന്‍ സാധിക്കാത്ത പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന രോഗവും മൂലം ഏറെക്കാലമായി ദുരിതം അനുഭവിക്കുകയായിരുന്നു ലതീഷ. ഇന്ന് പുലര്‍ച്ചെ രോഗങ്ങളോട് വിടപറഞ്ഞ് സ്വപ്നങ്ങൾ ബാക്കിയാക്കി ലതീഷ(27) അന്‍സാരി മരണത്തിനു കീഴടങ്ങി.

എരുമേലി സ്വദേശിയായ ലതീഷ ശാരീരിക വൈകല്യങ്ങളെ നിശ്ചയദാര്‍ഡ്യവും കഠിനമായ പരിശ്രമങ്ങൾ കൊണ്ടും മറികടന്നത്.അതിന് അവൾക്ക് കരുത്തായത് മാതാപിതാക്കളുടെ കരുതലും സ്നേഹവുമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം മൂര്‍ച്ഛിച്ച്‌ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.


എരുമേലി പുത്തന്‍വീട്ടില്‍ അന്‍സാരി-ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ലതീഷ. എരുമേലിയിലെ എം.ഇ.എസ് കോളേജില്‍ നിന്നാണ് പി.ജി പഠനം പൂര്‍ത്തിയാക്കിയത്. എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ജോലി ലഭിച്ചിരുന്നെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകുന്നത് തുടരാനായില്ല. സര്‍ക്കാര്‍ അനുവദിച്ച പോര്‍ട്ടബിള്‍ ഓക്ജിസന്‍ സിലിണ്ടറോടെയാണ് ലതീഷ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

തന്റെ എല്ലാ വിജയത്തിനും പിന്നിൽ മാതാപിതാക്കളാണെന്ന് അവൾ ഒരിക്കൽ പറഞ്ഞിരുന്നു. പിതാവിന്റെ തോളിലാണ് ലതീഷ സഞ്ചരിച്ചിരുന്നത്. എല്ല് പൊടിയുന്ന രോഗം ജനനം മുതല്‍ ലതീഷയ്ക്ക് ഉണ്ടായിരുന്നു. അവൾ പഠിക്കാന്‍ വളരെ മിടുക്കിയായിരുന്നു. കീബോര്‍ഡ് ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുകയും നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ നടത്തുകയും ചെയ്യ്തിട്ടുണ്ട്. ചിത്രങ്ങള്‍ വരക്കുന്നതിലും മിടുക്കി അവൾ ആയിരുന്നു.

ഈസ്റ്റണ്‍ ഭൂമിക വനിതാ രത്നം അവാര്‍ഡ്, ഡോ ബത്രാസ് പോസിറ്റീവ് ഹെല്‍ത്ത്‌ അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.