ബുദാപെസ്റ്റ്: യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം. ഗ്രൂപ്പ് എഫില്‍ ഹംഗറിക്കെതിരേ മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ഇരട്ടഗോള്‍. 87-ാം മിനിറ്റിലും ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റിലുമാണ് ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍ പിറന്നത്. ബുഡാപെസ്റ്റിലെ പുഷ്‌കാസ് അരീനയില്‍ തടിച്ചുകൂടിയ 60, 000ല്‍ അധികം കാണികള്‍ക്കു മുന്നില്‍ ആവേശപ്പോരാട്ടമാണു നടന്നത്.
ഗോള്‍ രഹിത സമനിലയില്‍ മുന്നോട്ട് പോയ മത്സരത്തില്‍ 84-ാം മിനിറ്റിലാണ് റാഫേല്‍ ഗ്വറെയ്‌റോയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ ആദ്യ ലീഡ് നേടിയത്. 87-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോളില്‍ പോര്‍ച്ചുഗല്‍ ലീഡുയര്‍ത്തി. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം മിനിറ്റില്‍ രണ്ടാം ഗോള്‍ പിറന്നതോടെ ഹംഗറിയെ 3-0ന് തോല്‍പിച്ച് പോര്‍ച്ചുഗല്‍ ആദ്യ മത്സരം പൂര്‍ത്തിയാക്കി. ഇതോടെ യൂറോയില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മാറി. ആകെ നേട്ടം 11 ഗോളാണ്. 1964ല്‍ സോവിയറ്റ് യൂണിയനുശേഷം യൂറോ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ 3-0ന് ജയിക്കുന്നത് ഇതാദ്യമായിട്ടാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.