ഡല്‍ഹി കലാപം: പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മോചനം

ഡല്‍ഹി കലാപം: പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മോചനം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒടുവില്‍ മോചനം. ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തീഹാര്‍ ജയിലില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി നേതാക്കളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് ജയില്‍ മോചിതരായത്. കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹി കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും മോചനം തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി സെഷന്‍സ് കോടതി ഇടപെട്ടാണ് അടിയന്തിരമായി ഇവരെ മോചിപ്പിച്ചത്.

വിദ്യാര്‍ത്ഥികളുടെയും ഇവര്‍ക്ക് ജാമ്യം നിന്നവരുടെയും വിലാസങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കാന്‍ അധികം സമയം വേണമെന്നാണ് പൊലീസ് ഇന്നലെ ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഡല്‍ഹിയിലെ വിലാസങ്ങള്‍ പരിശോധിക്കാന്‍ എന്തിനാണ് നാല് ദിവസത്തെ സമയമെന്ന് അഡിഷണല്‍ സെഷന്‍സ് ജഡ്ജി രവീന്ദ്ര ബേദി ഡല്‍ഹി പൊലീസിനോട് ആരാഞ്ഞു. ശേഷം ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഹൈക്കോടതി ജാമ്യം അനുവദിച്ചതാണെന്നും തിഹാര്‍ ജയിലിലേക്ക് ഉത്തരവ് അയച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാത്രി ഏഴോടെ വിദ്യാര്‍ത്ഥികള്‍ ജയിലില്‍ നിന്നും പുറത്തുവന്നു.50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടുകളിലും സമാനമായ തുകയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് മൂന്നുപേര്‍ക്കും ഡല്‍ഹി ഹൈക്കോടതി ജാമ്യം അുവദിച്ചത്.എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.