അമേരിക്കയില്‍ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായി റെഡ് ക്രോസ്

അമേരിക്കയില്‍ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായി റെഡ് ക്രോസ്

ന്യുയോര്‍ക്ക്: അമേരിക്കയില്‍ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായി റെഡ് ക്രോസ്. അതിനാല്‍ കൂടുതല്‍ പേര്‍ രക്തം ദാനം ചെയ്യുന്നതിന് സന്നദ്ധരാകണമെന്നും റെഡ് ക്രോസ് അധികൃതര്‍ അഭ്യര്‍ഥിച്ചു. ബ്ലഡ് ബാങ്കുകളില്‍ രക്തം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും, എല്ലാ ഗ്രൂപ്പുകളില്‍, പ്രത്യേകിച്ചു ടൈപ്പ് ഒ യില്‍ ഉള്‍പ്പെടുന്നവര്‍ എത്രയും വേഗം രക്തം ദാനം ചെയ്തു ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ടുവരണമെന്നും റെഡ് ക്രോസ് വ്യക്തമാക്കി. കോവിഡ് വ്യാപകമായതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് സ്വയമായും, 16 വയസ്സു പൂര്‍ത്തിയായവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെയും രക്തം ദാനം ചെയ്യാവുന്നതാണ്. അമേരിക്കയില്‍ ഓരോ സെക്കന്‍ഡിലും രക്തം ആവശ്യമുള്ളവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കോവിഡ് 19 രോഗം പൂര്‍ണ്ണമായും മാറിയവര്‍ക്കും, വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും, ഒരാഴ്ചയിലെ വിശ്രമത്തിനുശേഷം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍, കര്‍ശന സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ചു രക്തം ദാനം ചെയ്യാവുന്നതാണ്.

ജൂണ്‍ 14 മുതല്‍ ജൂണ്‍ 30 വരെ റെഡ് ക്രോസിലൂടെ രക്തം ദാനം ചെയ്യുന്നതിന് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡു ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രക്തദാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സഹജീവികളുടെ ജീവന്‍ രക്ഷിക്കുന്നതിന് മുന്നോട്ടു വരണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.