വെല്ലിംഗ്ടൺ: 2020 ന്യൂസിലാൻഡ് തെരെഞ്ഞെടുപ്പിൽ ജസീന്ത ആര്‍ഡേന്‍ നയിക്കുന്ന ലേബർപാർട്ടി ഭൂരിപക്ഷം നേടി.1996 ന് ശേഷം ന്യൂസിലണ്ടിൽ ഒറ്റയ്ക്ക് ഒരു പാർട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത് ആദ്യമായാണ്. ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ടു പുഞ്ചിരിക്കുന്ന മുഖത്തോട് ജസീന്ത ജനങ്ങളെ അഭിസംബോധന ചെയ്തു. “ഇന്ന് രാത്രി ന്യൂസിലൻഡ് ലേബർ പാർട്ടിയുടെ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പിന്തുണയാണ് കാണിച്ചത്.നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സീറ്റുകളിൽ ഞങ്ങൾ പ്രതീക്ഷിക്കാത്ത പിന്തുണലഭിച്ചു . അതിന് എനിക്ക് രണ്ട് വാക്കുകൾ മാത്രമേയുള്ളൂ: നന്ദി."
പ്രതിപക്ഷ നേതാവ് ജൂഡിത്ത് കോളിൻസ്, ജസീന്തയെ മികച്ച വിജയത്തിനു അഭിനന്ദിച്ചു. ഏകദേശം 2 ദശലക്ഷം അല്ലെങ്കിൽ എൻറോൾ ചെയ്ത ജനസംഖ്യയുടെ 60 ശതമാനം ആളുകൾ അവരുടെ വോട്ടവകാശം ഈ തെരെഞ്ഞെടുപ്പിൽ വിനിയോഗിച്ചു.ന്യൂസിലണ്ടിന്റെ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തങ്ങളാണ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡേണ് വീണ്ടും ഒരു അവസരം നൽകുവാൻ ഇടയാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.