ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാണം: നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാണം: നിര്‍ദ്ദേശവുമായി  കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെ സമീപകാലത്തുണ്ടായ അക്രമ സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക അറിയിച്ചു.

ഒരു വര്‍ഷത്തിലേറെയായി രാജ്യത്തെ കോവിഡ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രാലയം ജോയിന്റെ സെക്രട്ടറി ലവ് അഗര്‍വാളാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്ത പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയും കനത്ത പിഴയും ശിക്ഷയായി നല്‍കാന്‍ പരിഷ്കരിച്ച നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരം കേസുകളില്‍ അറസ്റ്റിലാവുന്നവര്‍ക്ക് അടിയന്തര ജാമ്യത്തിനും അര്‍ഹതയുണ്ടാവില്ലെന്നതും പുതിയ നിയമത്തിന്റെ സവിശേഷതയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.