പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി ജൂണ്‍ 30 ന് അവസാനിക്കും

പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി ജൂണ്‍ 30 ന് അവസാനിക്കും

ന്യൂഡല്‍ഹി: പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഈ മാസം 30 ന് അവസാനിക്കും. മാര്‍ച്ച് 31 ന് അവസാനിക്കേണ്ട സമയ പരിധിയാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 30 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയത്. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസം നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപയാണ് പിഴയായി ഈടാക്കുക. കൂടാതെ പാന്‍ പ്രവര്‍ത്തന രഹിതമാകും. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

വിവിധ ആവശ്യങ്ങള്‍ക്ക് ആധാറും പാനും നിര്‍ബന്ധമാണ്. സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യം, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ് ആധാറും പാനും ഉപയോഗിക്കുന്നത്. പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എസ്എംഎസ് അയച്ചോ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ കയറിയോ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും സംവിധാനമുണ്ട്.

ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ കയറി ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയത് മുന്നോട്ടു പോകാവുന്നതാണ്. സ്റ്റാറസ് ഓപ്ഷന്‍ തെരഞ്ഞെടുത്തശേഷം ആവശ്യമായ വിവരങ്ങള്‍ കൈമാറിയാല്‍ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും. അല്ലാത്ത പക്ഷം എസ്എംഎസ് അയച്ചും ഇത് സാധ്യമാക്കാം. 567678, 56161 എന്നി നമ്പറുകളില്‍ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കി എസ്എംഎസ് അയച്ചാലും സ്റ്റാറസ് അറിയാന്‍ സാധിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.