ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; യോഗ ഫോർ വെൽ ബീയിംഗ്

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; യോഗ ഫോർ വെൽ ബീയിംഗ്

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. മനസിനെയും ശരീരത്തെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് യോഗ. ചിന്തകളെയും പ്രവർത്തികളെയും ഒന്നിച്ച് നിർത്താൻ ഇതിലൂടെ സാധിക്കുന്നു. മനുഷ്യരെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുവാൻ യോഗാ സഹായിക്കുന്നു. ലോകത്ത് വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളെ അകറ്റി നിർത്താൻ യോഗയ്ക്കാകുമെന്നാണ് മറ്റൊരു സന്ദേശം. ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ നേരിടാനും ഒരു പരിധിവരെ ഇതുകൊണ്ട് സാധിക്കും.

2021 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തീം യോഗ ഫോർ വെൽ ബീയിംഗ് എന്നതാണ്. കഴിഞ്ഞ വർഷം യോഗ അറ്റ് ഹോം ആന്റ് യോഗ വിത്ത് ഫാമിലി എന്നതായിരുന്നു തീം. 

ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം ആയി അംഗീകരിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം ആഗോളതലത്തില്‍ പൊതുജനാരോഗ്യത്തില്‍ യോഗയുടെ സാധ്യതകളെ അടിവരയിടുക എന്നതായിരുന്നു.  2014 ഡിസംബറിലെ ഐക്യരാഷ്ട്ര പൊതുസഭയുടെ (യുഎന്‍ജിഎ) ഐഡിവൈ പ്രമേയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ മുന്‍കൈയില്‍ വന്നതാണ്. അത് ഏകകണ്ഠമായ സമ്മതത്തോടെ പാസാക്കി അത് ഒരു റെക്കോര്‍ഡായിരുന്നു.  

2015 ജൂൺ 21ന് ഡൽഹിയിലെ രാജ്പതിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി യുടെ നേതൃത്വത്തിൽ ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. 84 രാജ്യങ്ങളിൽ നിന്നായി 36,000 പേർ പങ്കടുത്ത പരിപാടി ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തിരുന്നു.

2015 മുതല്‍, ലോകമെമ്പാടുമുള്ള ആരോഗ്യത്തിനായുള്ള ഒരു ബഹുജന പ്രസ്ഥാനമായി യോഗാദിനം മാറി. മഹാമാരിയുടെ അനുഭവം യോഗയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.