യു.എസ്. കപ്പലിന്റെ കരുത്തറിയാന്‍ കടലില്‍ ഉഗ്രസ്‌ഫോടന പരീക്ഷണം; 3.9 തീവ്രതയില്‍ ഭൂചലനവും; വീഡിയോ

യു.എസ്. കപ്പലിന്റെ കരുത്തറിയാന്‍ കടലില്‍ ഉഗ്രസ്‌ഫോടന പരീക്ഷണം; 3.9 തീവ്രതയില്‍ ഭൂചലനവും; വീഡിയോ

വാഷിങ്ടണ്‍: അമേരിക്കന്‍ നാവികസേനയുടെ ഏറ്റവും പുതിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ഫോര്‍ഡിനു സമീപം നടത്തിയ സ്‌ഫോടന പരീക്ഷണം വിജയം. കപ്പലിന്റെ കരുത്ത് അളക്കുന്നതിനുള്ള പരിശോധനയാണിത്. ഫ്‌ളോറിഡയില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി പുറം കടലിലായിരുന്നു പരീക്ഷണം. ഉഗ്രസ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രതയുള്ള ഭൂചലനം മേഖലയില്‍ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കപ്പലിന്റെ കരുത്ത് മനസിലാക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് കടലില്‍ സ്‌ഫോടനം നടത്തിയത്. ഭാവിയില്‍ ശത്രുക്കളില്‍ നിന്ന് ആക്രമണമുണ്ടായാല്‍ കപ്പലിന്റെ പുറംചട്ടയ്ക്ക് എത്രകണ്ട് ചെറുത്തു നില്‍ക്കാന്‍ കഴിയും എന്നാണ് പരിശോധിച്ചത്. കപ്പലിന്റെ ബലഹീനതകള്‍ മനസിലാക്കി പരിഹരിക്കാനും സ്‌ഫോടന പരിശോധനയിലൂടെ കഴിയും.


സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ യു.എസ് നാവികസേന പുറത്തുവിട്ടു. ഫസ്റ്റ് ക്ലാസ് കപ്പലെന്നറിയപ്പെടുന്ന യു.എസ് നാവികസേനയുടെ ഏറ്റവും നൂതന വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഏറ്റവും ആധുനിക സാങ്കേതിക വിദ്യയിലാണ് പ്രതിരോധ കോട്ട തീര്‍ക്കാന്‍ ഒരുക്കുന്നത്.

പരിശോധനകള്‍ക്കു ശേഷം കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റും. പരിസ്ഥിതിക്കും സമുദ്രജീവികള്‍ക്കും കാര്യമായ നഷ്ടം ഉണ്ടാകാത്തവിധമാണ് പരീക്ഷണം നടത്തിയതെന്നാണ് യുഎസ് നാവികസേനയുടെ വിശദീകരണം. വിവിധ ഘട്ടങ്ങളിലായിട്ടാണ് കപ്പലിന്റെ ശേഷി പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തുക. ഇതില്‍ ആദ്യത്തേതാണ് സ്‌ഫോടനത്തിലൂടെ പരിശോധിച്ചത്.

സ്‌ഫോടനത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ യു.എസ് നാവികസേന പുറത്തുവിട്ടു. ഫസ്റ്റ് ക്ലാസ് കപ്പലെന്നറിയപ്പെടുന്ന യുഎസ് നാവികസേനയുടെ ഏറ്റവും നൂതനമായ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍.ഫോര്‍ഡ് ആധുനിക കമ്പ്യൂട്ടര്‍ മോഡലിങ് രീതികള്‍ ഉപയോഗിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.