ഷാർജ: ഇ മാലിന്യത്തിന്റെ ദോഷവശങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും മാലിന്യം ശേഖരിച്ച് ശാസ്ത്രീയ രീതിയില്‍ സംസ്കരണം നടത്തുകയും ചെയ്ത് ശ്രദ്ധേയയായ നാദിയ സൈനുലിന് ഷാർജ സർക്കാരിന്റെ ബെസ്റ്റ് എൻവയോൺമെന്റൽ പോഡ് കാസ്റ്റ് പുരസ്കാരം.
യുഎഇയുടെ ഭാവി സുസ്ഥിരതയെന്നുളള വിഷയത്തിലാണ് ഇന്ത്യാ ഇന്റനാഷണല്‍ അധ്യാപികയായ നാദിയ സൈനുല്‍ പ്രമേയം അവതരിപ്പിച്ചത്. 700 ഓളം പേരെ പിന്നിലാക്കിയാണ് നാദിയ പുരസ്കാരനേട്ടം സ്വന്തമാക്കിയത്.
ഷാർജ സർക്കാറിന്റെ എൻവയോൺമെന്റ് എക്സലൻസ് സ്കൂൾ പുരസ്കാരങ്ങളിൽ (ഈസ) ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ അധ്യാപകരും വിദ്യാർഥികളും മികവ് പുലർത്തി.നാദിയ സൈനുൽ ഒന്നാം സ്ഥാനം നേടിയതിന് പുറമെ സോണിയ ഇഖ്ബാൽ രണ്ടാം സ്ഥാനവും സ്മിത അനിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനം 15,000 ദിർഹവും, രണ്ടാം സമ്മാനം 10,000 ദിർഹവും മൂന്നാം സ്ഥാനം 8000 ദിർഹവുമാണ്.
നാദിയ സൈനുല്‍ ഗ്രീന്‍ പ്ലഗ് ഇ സൈക്കിള്‍ യുഎഇ എന്ന പേരില്‍ ഇ മാലിന്യത്തിനെതിരെ വിപുലമായ രീതിയില്‍ ക്യാംപെയിന്‍ സംഘടിപ്പിച്ചിരുന്നു. വെറുതെ ഇ വേസ്റ്റ് ശേഖരിക്കുകമാത്രമല്ല നാദിയ ചെയ്തത്. ഇ വേസ്റ്റ് ശേഖരണത്തിനായി ഒരു വെബ്സൈറ്റുണ്ടാക്കി. വീടുകള്‍ തോറും സ്കൂളുകള്‍ തോറും ഇതിനായി ബോധവല്‍ക്കരണം നടത്തി. ഷാർജയിലെ ബിയയുമായി ചേർന്ന് കൃത്യമായി ഇ വേസ്റ്റ് സംസ്കരണത്തിന് വഴിയുണ്ടാക്കി. വീട്ടിലെ ഇ വേസ്റ്റ് ശേഖരണത്തിനും വഴിയുണ്ടാക്കി. അങ്ങനെയുളളവർക്ക് വെബ്സൈറ്റ് വഴിയോ ഫോണ്‍ വഴിയോ ബന്ധപ്പെട്ടാല്‍ വീട്ടിലെത്തിയുളള ഇ വേസ്റ്റ് ശേഖരണവും നടത്തി. വിവിധ എമിറേറ്റുകളില്‍ ഇതിനുളള സൗകര്യമൊരുക്കുന്നുണ്ട്.
അതേസമയം വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിച്ച പരിസ്ഥിതി മൊബൈൽ ആപ്ലിക്കേഷനിൽ 11ാം ക്ലാസ് വിദ്യാർഥിനി ഷെമ ഫാത്തിമ ഒന്നാം സ്ഥാനവും ഇ– മാഗസിൻ മത്സരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അർച്ചിത അമോൽ പണിക്കർ നാലാം സ്ഥാനവും കരസ്ഥമാക്കി. ഷാർജ ബിയ സ്കൂൾ ഓഫ് എൻവയോൺമെന്റ് (ബി.എസ്.ഒ.ഇ) ആണ് പുരസ്കാരം നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.