കോവിഡ് വാക്‌സിനേഷന്‍, പിസിആര്‍ ടെസ്റ്റ് വിവരങ്ങൾ ഇനി എമിറേറ്റ്സ് ഐഡിയില്‍

കോവിഡ് വാക്‌സിനേഷന്‍, പിസിആര്‍ ടെസ്റ്റ് വിവരങ്ങൾ ഇനി എമിറേറ്റ്സ് ഐഡിയില്‍

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയില്‍ കോവിഡ് പിസിആര്‍ ടെസ്റ്റ്, വാക്‌സിനേഷന്‍ വിവരങ്ങള്‍ക്കായി ഇനി എമിറേറ്റ്‌സ് ഐഡി കാണിച്ചാല്‍ മതിയാകും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സും ദുബായ് ആരോഗ്യ വകുപ്പും ഒപ്പിട്ടു.

ചെക്ക് ഇന്‍ ഡെസ്‌കുകളില്‍ ആണ് പിസിആര്‍ പരിശോധനാ ഫലവും വാക്‌സിനേഷന്‍ വിവരങ്ങളും കാണിക്കേണ്ടത്. ഇതിനായി ഇനി മുതല്‍ എമിറേറ്റ്‌സ് ഐഡി മതിയാകും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കാര്‍ഡ് റീഡറില്‍ വയ്ക്കുമ്പോള്‍ തന്നെ ഇത്തരം വിവരങ്ങള്‍ എമിറേറ്റ്‌സ് ഐഡിയിലൂടെ അറിയാന്‍ സാധിക്കും വിധമാണ് പുതിയ ക്രമീകരണം. അറബ് ഹെല്‍ത്ത് പ്രദര്‍ശനത്തില്‍ ഈ സംവിധാനം പ്രദര്‍ശിപ്പിച്ചു. പുതിയ നീക്കത്തിലൂടെ യാത്രാക്കാ‍ർക്ക് യാത്രയുടെ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.