മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച 10,259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 15,86,321 ആയി ഉയര്‍ന്നു. പുതുതായി 250 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 41,965 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 1,85,270 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 13,58,606 പേര് ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,238 പേര് രോഗമുക്തരായി.
തമിഴ്നാട്ടില്‍ ചൊവ്വാഴ്ച 57 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 10,586 ആയി. പുതുതായി 4,295 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 6,83,486 ആയതായി തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. 5,005 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 6,32,708 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ആന്ധ്രാപ്രദേശില്‍ 3,676 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,79,146 ആയി ഉയര്‍ന്നു. പുതുതായി 24 മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. 6,406 പേരുടെ ജീവനാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് കവര്‍ന്നത്. നിലവില്‍ 37,102 രോഗികള്‍ ആന്ധ്രയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. 7,35,638 പേര് ഇതുവരെ രോഗമുക്തരായി.
കര്‍ണാടകയില്‍ ശനിയാഴ്ച 7,184 പേര്‍ക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചു. 7,58,574 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് പിടിപെട്ടത്. 71 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 10,427 ആയി. 1,10,647 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 6,37,481 പേര് ഇതുവരെ രോഗമുക്തരായതായും ഡല്‍ഹി ആരോഗ്യവകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.