കൊച്ചി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഓഹരി പങ്കാളിത്തം വിറ്റ് കോടികൾ സ്വരുക്കൂട്ടുകയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. വ്യവസായ സംരംഭകത്വത്തിൽ മാത്രമല്ല, ജീവകാരുണ്യത്തിലും വലിയ മാതൃകയാകുകയാണ് വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർലാ ഹോളിഡെയ്സ് എന്നീ കമ്പനികളുടെ സ്ഥാപകനായ ചിറ്റിലപ്പിള്ളി.
10 വർഷം മുൻപ് തനിക്ക് യാതൊരു പരിചയവുമില്ലാതിരുന്ന ഒരു ലോറി ഡ്രൈവർക്ക് വൃക്ക പകുത്തുനൽകി മാതൃക സൃഷ്ടിച്ച് ഇദ്ദേഹം. ഇപ്പോൾ ഓഹരി പങ്കാളിത്തം വിറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടികൾ സ്വരുക്കൂട്ടുകയാണ്.
പാവപ്പെട്ടവർക്കുള്ള ചികിത്സാ സഹായം, വീടില്ലാത്തവർക്ക് വീടുവെക്കാൻ സഹായം, സ്വയംതൊഴിൽ നേടാൻ പാവപ്പെട്ട വനിതകൾക്കുള്ള സഹായം എന്നീ രംഗങ്ങളിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ. മികച്ച നിലയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായവും ഫൗണ്ടേഷൻ നൽകിവരുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് വി-ഗാർഡ് ഇൻഡസ്ട്രീസിലെ 50 ലക്ഷം ഓഹരികൾ വിറ്റ് 132 കോടി രൂപ സ്വരൂപിച്ചു. ഫെബ്രുവരിയിൽ 40 ലക്ഷം ഓഹരികൾ വിറ്റ് 90 കോടി രൂപ നേടിയിരുന്നു. അതായത്, നാലു മാസത്തിനിടെ, 222 കോടി രൂപയാണ് നേടിയത്. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വഴിയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും നടപ്പാക്കിവരുന്നത്. ഇതിന് പണം കണ്ടെത്താനാണ് ഓഹരികൾ വിറ്റതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
സംരംഭകത്വ പരിശീലന പരിപാടികളും ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ, സ്റ്റാർട്ട്അപ്പുകൾക്കും ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഓഹരി മൂലധനവും വായ്പയും ലഭ്യമാക്കാൻ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും (എൻ.ബി.എഫ്.സി.) രൂപവത്കരിക്കുന്നുണ്ട്. ഫൗണ്ടേഷന്റെ കീഴിൽ കൊച്ചിയിൽ 'ചിറ്റിലപ്പിള്ളി സ്ക്വയർ' എന്ന പേരിൽ അത്യാധുനിക പൊതു പാർക്കും വികസിപ്പിച്ചു വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.