കോവിഡ്: വാക്സിനേഷൻ എടുത്ത് യാത്രക്കാര്‍ക്ക് 10% വരെ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

കോവിഡ്:  വാക്സിനേഷൻ എടുത്ത് യാത്രക്കാര്‍ക്ക് 10% വരെ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വാക്സിൻ സ്വീകരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസും സ്വീകരിച്ചവർക്കാണ് ഇത് ബാധകമാവുക.

പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കാണ് ഇളവ് ലഭിക്കുക. ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനം വരെയാണ് ഇളവ്. ഈ ആനുകൂല്യം ഇന്നുമുതൽ നിലവില്‍ വരുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

മറ്റ് നിബന്ധനകള്‍

1. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരൻ ഇന്ത്യയിലുണ്ടായിരിക്കണം.

2. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടായിരിക്കണം.

3. യാത്രാ ആനുകൂല്യം ലഭിച്ച യാത്രക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

4. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പകരം വാക്‌സിനേഷന്‍ സ്റ്റാറ്റസ് ആരോഗ്യസേതു മൊബൈല്‍ ആപ്പില്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടര്‍/ ബോര്‍ഡിങ് ഗേറ്റില്‍ കാണിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.