നൂറു പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നു; കൂടുതലും പുരുഷന്‍മാര്‍

നൂറു പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നു; കൂടുതലും പുരുഷന്‍മാര്‍

ജനീവ: ലോകത്ത് ആത്മഹത്യ നിരക്കുകള്‍ കൂടുന്നതായി ലോകാരോഗ്യ സംഘടന. ലോകത്ത് 100 പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്. എച്ച്‌ഐവി, മലേറിയ എന്നീ മഹാമാരികള്‍ ബാധിച്ച് മരിക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

2019 ല്‍ ഏഴ് ലക്ഷത്തിലേറെ പേരാണ് ആത്മഹത്യ ചെയ്തത്. 15നും 29നും ഇടയില്‍ പ്രായമുളളവരാണ് ഇതില്‍ കൂടുതലും. റോഡ് അപകടം, ക്ഷയരോഗം, വാക്ക് തര്‍ക്കം എന്നിവയ്ക്ക് ശേഷം ഈ പ്രായപരിധിയിലുളളവരുടെ മരണകാരണം ആത്മഹത്യയാണ്. സ്ത്രീകളെക്കാള്‍ ഏറെ പുരുഷന്മാരാണ് ആത്മഹത്യ ചെയ്യുന്നത് എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഒരു ലക്ഷം പേരില്‍ 12.6 ശതമാനം പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഒരു ലക്ഷത്തില്‍ 5.4 ശതമാനം സ്ത്രീകള്‍ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. വികസിത രാജ്യങ്ങളില്‍ പുരുഷന്മാരുടെ ആത്മഹത്യയാണ് വര്‍ദ്ധിച്ചിരിക്കുന്നതെങ്കില്‍ വികസ്വര രാജ്യങ്ങളില്‍ സ്ത്രീകളുടെ കണക്കിലാണ് വര്‍ദ്ധനവ് വന്നിരിക്കുന്നത്.

കൊറോണ മഹാമാരി മൂലം ആത്മഹത്യ കേസുകള്‍ ആഗോളതലത്തില്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോന്‍ ഗബ്രിയോസ് വ്യക്തമാക്കി. കൊറോണ മൂലം ജോലി നഷ്ടപ്പെടുക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുക എന്നിവയാണ് യുവാക്കളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത്. അതിനാല്‍ ആത്മഹത്യകള്‍ തടയുന്നതിനായി ലോകാരോഗ്യ സംഘടന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതായും അദ്ദേഹം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.