ന്യൂഡൽഹി: കോവിഡിനെതിരെ കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിന് തയ്യാറാകും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയാണ് ഇക്കാര്യം അറിയിച്ചത്.
ഫൈസർ വാക്സീനു കൂടി ഇന്ത്യയിൽ അംഗീകാരം കിട്ടിയാൽ അതും കുട്ടികൾക്കു നൽകുമെന്നു ഗുലേറിയ പറഞ്ഞു. കോവിഡിന്റെ മൂന്നാംഘട്ടം കുട്ടികളെ അധികമായി ബാധിക്കുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എയിംസും ലോകാരോഗ്യസംഘടനയും നടത്തിയ സർവേയിൽ മുതിർന്നവരെ ബാധിക്കുന്ന രീതിയിൽത്തന്നെയാണ് കുട്ടികളെയും കോവിഡ് ബാധിക്കുന്നതെന്നാണ് കണ്ടെത്തിയിരുന്നത്.
വാക്സിന്റെ ട്രയലുകൾ പട്ന എയിംസിൽ നടക്കുകയാണ്. ഡൽഹി എയിംസ് ട്രയൽ സ്ക്രീനിങ് തുടങ്ങി. രണ്ടിനും 17നും ഇടയിൽ പ്രായമുള്ളവരിലാണു പരീക്ഷണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.