ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള യാത്രാവിലക്ക് തുടരും; അറിയിപ്പുണ്ടാകുന്നത്​ ​വരെ സര്‍വീസില്ലെന്ന്​​ അധികൃതര്‍

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള യാത്രാവിലക്ക് തുടരും; അറിയിപ്പുണ്ടാകുന്നത്​ ​വരെ സര്‍വീസില്ലെന്ന്​​ അധികൃതര്‍

ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള യാത്രാ വിമാനങ്ങളുടെ വിലക്ക് തുടരും. അറിയിപ്പുണ്ടാകുന്നത്​ വരെ ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക്​ സര്‍വീസ്​ ഉണ്ടാവില്ലെന്നും യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഇതോടെ, പെട്ടെന്ന് യു.എ.ഇയില്‍ എത്താമെന്ന പ്രതീക്ഷിച്ച മലയാളികള്‍ അടക്കമുള്ള പ്രവാസികൾ നിരാശയിലായി

അതേസമയം, ജൂലൈ ആറ്​ വരെ ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക്​ സര്‍വീസ്​ ഉണ്ടാവില്ലെന്നും കൃത്യമായ യാത്രാ പ്രോട്ടോകോള്‍ ലഭിച്ച ശേഷം മാത്രമേ സര്‍വീസ്​ പുനരാരംഭിക്കുവെന്നും​ എമിറേറ്റ്​സ്​ എയര്‍ലൈന്‍ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെ യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക്​ നല്‍കിയ മറുപടിയിലാണ്​ ഇക്കാര്യം അറിയിച്ചത്

ജൂണ്‍ 23 മുതല്‍ സര്‍വീസ്​ തുടങ്ങുമെന്നായിരുന്നു എമിറേറ്റ്​സ്​ അറിയിച്ചിരുന്നത്​. എന്നാല്‍, രണ്ട്​ ദിവസമായിട്ടും സര്‍വീസ്​ തുടങ്ങാത്തതിനെ തുടര്‍ന്ന്​ യാത്രക്കാര്‍ ട്വിറ്റര്‍ വഴി ചോദ്യമുന്നയിച്ചപ്പോഴാണ്​ എമിറേറ്റ്​സ്​ മറുപടി നല്‍കിയത്​.

ഇന്ത്യക്കൊപ്പം യാത്രയ്ക്ക് ഇളവ് നല്‍കിയിരുന്ന, നൈജീരിയ ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുളള യാത്രാവിലക്ക് പിന്നീട് നീട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.