ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ അലയുന്നവര്‍ക്കും ഭിക്ഷക്കാര്‍ക്കും ഭക്ഷണങ്ങള്‍ വിതരണം ചെയ്യാന്‍ പലസംഘടനകളും രംഗത്ത് വന്നിരുന്നു. ഇതൊരു നല്ലകാര്യം തന്നെ. എന്നാല്‍ കടകളിലും മറ്റും ജോലി സാധാരണക്കാര്‍, മറ്റ് ഓഫീസുകളിലെ താഴ്ന്ന പോസ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരൊക്കെ ഏറെ പ്രയാസം അനുഭവിച്ചു വരികയാണ്. അവരെ അധികം ആരും ശ്രദ്ധിക്കാറില്ല. ഇവര്‍ അഭിമാനം കാരണം മറ്റുള്ളവരോട് പട്ടിണിയാണെന്നു പറയുകയുമില്ല. ഇത്തരക്കാരെ സഹായിക്കാനാണ് ചിലര്‍ ദൈവദൂതന്മാരെ പോലെ രംഗത്ത് വന്നിട്ടുള്ളത്. തൃശ്ശൂരിലെ മണ്ണുത്തിയിലുള്ള സ്ത്രീ കൂട്ടായ്മയായ കരുതല്‍ എന്ന ടുഗെതര്‍ വി ക്യാന്‍ അസോസിയേഷനാണ് ഈ വേറിട്ട സേവന ദൗത്യവുമായി മുന്നിട്ടിറങ്ങിയത്.
ഈ കൂട്ടായ്മ ജില്ലയില്‍ അമ്പതിടങ്ങളില്‍ പൊതിച്ചോര്‍ പെട്ടി സ്ഥാപിച്ചിട്ടുണ്ട്. മുപ്പത് രൂപക്ക് ചോറ് നല്കാന്‍ തയാറുള്ളവരുമായി കരാറിലേര്‍പ്പെടുകയാണ് ഈ കൂട്ടായ്മ ചെയ്യുന്നത്. മുപ്പത് രൂപയുടെ പൊതിച്ചോറില്‍ ചോറ്, ഒഴിച്ചു കറി, തോരന്‍, അച്ചാര്‍ എന്നിവയുണ്ടാകും. വിശേഷ ദിവസങ്ങളില്‍ നോണ്‍ വെജായിരിക്കും. പൊതിച്ചോര്‍ വിതരണത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് ലോണ എന്ന പെണ്‍കുട്ടി. തൃശൂര്‍ വിമലകോളേജിലെ ബിരുതാനന്തര വിദ്യാര്‍ത്ഥിയാണ് ലോണ. മുപ്പത് രൂപയ്ക്കുള്ള ചോറ് ലോണയുടെ അടുക്കളയില്‍ ഇപ്പോള്‍ തയാറാക്കുന്നുണ്ട്. ഇതുപോലെ മഹാമാരിക്കാലത്ത് സഹജീവികള്‍ക്ക് തണലാകുന്ന മനുഷ്യരെ സമൂഹം തിരിച്ചറിയണം. അവരെ പ്രോത്സാഹിപ്പിക്കണം. ഇത്തരക്കാരെ കണ്ടെത്തി സമൂഹം ആദരിക്കാന്‍ മുന്നോട്ടു വരികയും ചെയ്യണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.