ഷാർജ: ഭാരതത്തിന്റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ഓർമ തിരുനാളിന് ഷാർജ സെന്റ് മൈക്കിൾ ദൈവാലയത്തിൽ കോടിയേറി. കൊടിയേറ്റ് കർമങ്ങൾക്ക് ഫാ മുത്തു, ഫാ ജോസ് വട്ടുകുളത്തിൽ, ഫാ അരുൺ രാജ് എന്നിവർ നേതൃത്വം നൽകി.
നൂറു കണക്കിന് വിശ്വസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങിൽ നേരിട്ടും, അനേകം പേർ ഓൺലൈനിലൂടെയും വിശുദ്ധ കർമങ്ങളിൽ പങ്കെടുത്തു. കൊടിയേറ്റിനെ തുടർന്ന് ഫാ. ജോസ് വട്ടുകുളത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. ഫാ. അരുൺ രാജ് വചനം പ്രസംഗം നടത്തി.
ഇന്ന്(25/6/21) വൈകുന്നേരം മൂന്നിന് സീറോ മലബാർ ആരാധനാക്രമത്തിൽ പ്രത്യേക ദിവ്യബലിയുണ്ടാകും. നാളെ (26/6/21) 150 ഓളം കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തും.
അധികാരികൾ നൽകുന്ന മാർഗ നിർദേശമനുസരിച്ച് കൃത്യ അകലം പാലിച്ച് ദൈവാലയത്തിലും പാരീഷ് ഹാളിലും മറ്റുമാണ് തിരുനാൾ പരിപാടികൾ നടക്കുന്നത് എന്ന് ഫാ ജോസ് വട്ടുകുളത്തിൽ അറിയിച്ചു. ദൈവാലയത്തിൽ എത്തി തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻസാധിക്കാത്ത കൊച്ചു കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി തിരുനാൾ ദിവസങ്ങളിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്നും അച്ചൻ അറിയിച്ചു.
മലയാളം പാരീഷ് കമ്മിറ്റിയും ഇടവകയിലെ സീറോ മലബാർ സമൂഹവും സംയുക്തമായാണ് മാർതോമാ ശ്ലീഹായുടെ ഓർമ്മ പുതുക്കുന്ന ദുക്റാന തിരുന്നാൾ ആഘോഷിക്കുന്നത്.
ഷാർജ സെന്റ് മൈക്കിൾ ദൈവാലയത്തിൽ ദുക്റാന തിരുനാൾ; ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.