കോവിഡ് ഒമാനില്‍ 32 പേരും സൗദിയില്‍ 13 പേരും മരിച്ചു

കോവിഡ് ഒമാനില്‍ 32 പേരും സൗദിയില്‍ 13 പേരും മരിച്ചു

ജിസിസി: യുഎഇയില്‍ വെള്ളിയാഴ്ച കോവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചു. 2223 പേരിലാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. 2177 പേർ രോഗമുക്തി നേടി. 293212 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 622532 പേരില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 601308 പേർ രോഗമുക്തി നേടി. 1782 പേർ മരിച്ചു.


സൗദി അറേബ്യയില്‍ ഇന്നലെ 13 മരണമാണ് റിപ്പോർട്ട് ചെയ്തത്. 1312 പേരില്‍ കൂടി രോഗബാധ പുതുതായി റിപ്പോർട്ട് ചെയ്തപ്പോള്‍ 1290 പേർ രോഗമുക്തി നേടി. മക്കയില്‍ 373 പേരും റിയാദില്‍ 233 പേരും കിഴക്കന്‍ പ്രവിശ്യയില്‍ 214 പേരുമാണ് രോഗബാധിതരായത്. ഇതുവരെ 480702 പേരിലാണ് രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. 461628 പേർ രോഗമുക്തി നേടി. 7743 പേരാണ് മരിച്ചത്. 1466 പേർ ഗുരുതരാവസ്ഥയില്‍ നിലവില്‍ ചികിത്സ തേടുകയാണ്. 11331 ആണ് ആക്ടീവ് കേസുകള്‍

ഒമാനില്‍ 32 പേരുടെ മരണം രേഖപ്പെടുത്തിയപ്പോള്‍ 1886 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 256542 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 2488 മരണവും സ്ഥിരീകരിച്ചു. 224077 ആണ് രോഗമുക്തർ.

ബഹ്റിനില്‍ 288 പേരിലാണ് വെളളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 788 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 1050190 പേർ വാക്സിന്റെ ആദ്യഡോസും 959527 പേർ രണ്ടുഡോസും സ്വീകരിച്ചു. 72233 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുളളത്. ആക്ടീവ് കേസുകള്‍ 4813 ആണ്.


ഖത്തറില്‍ 87 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 1836 ആണ് രാജ്യത്തെ ആക്ടീവ് കേസുകള്‍. ഒരുമരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 113 പേർ രോഗമുക്തി നേടി. ഇതുവരെ 219041 പേരാണ് രോഗമുക്തരായത്. 221465 പേരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 588 പേരുടെ മരണവും ഇതുവരെ രേഖപ്പെടുത്തി.


കുവൈറ്റില്‍ 1702 പേരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവർ 348262 ആയി. 10 മരണമാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതുവരെ 1913 പേർ മരിച്ചുവെന്നാണ് കണക്ക്. 1632 പേർ രോഗമുക്തി നേടി. 327734 ആണ് ആകെ രോഗമുക്തർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.