കോവിഡ്: ആധാര്‍-പാന്‍ ലിങ്കിംഗ് സെപ്റ്റംബര്‍ 30 വരെ നീട്ടി

കോവിഡ്:  ആധാര്‍-പാന്‍ ലിങ്കിംഗ് സെപ്റ്റംബര്‍ 30 വരെ നീട്ടി

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ആധാർ കാർഡും പാൻ നമ്പറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത് ജൂൺ 30 ആയിരുന്നു.

കോവിഡ് കാരണം ജനങ്ങൾക്കുള്ള പ്രയാസങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനസഹമന്ത്രി അനുരാഗ് ഥാക്കുർ പറഞ്ഞു. കോവിഡ് ചികിത്സക്കുള്ള നികുതിയിളവുകൾ സംബന്ധിച്ച പുതിയ നടപടികളും മന്ത്രി പ്രഖ്യാപിച്ചു.
കൂടാതെ, 2019-2020, 2020-2021 കാലയളവിൽ ഒരാൾ ഒരു കുടുംബത്തിന് കോവിഡ് ചികിത്സക്കായി നൽകിയ പണത്തിൽ നികുതി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

നികുതിയിളവിന് പാർപ്പിടങ്ങളിൽ നിക്ഷേപിക്കാനുള്ള സമയം മൂന്ന് മാസത്തിലധികമായി നീട്ടിയതായും അദ്ദേഹം അറിയിച്ചു. വിവാദ് സെ വിശ്വാസ് സ്കീം പ്രകാരം പണമടയ്ക്കാനുള്ള (അധിക തുകയില്ലാതെ) അവസാന തീയതി ജൂൺ 30 ആയിരുന്നത് ഓഗസ്റ്റ് 31-ലേക്കും അധിക തുകയോടെയുള്ളത് ഒക്ടോബർ 31-ലേക്കും നീട്ടി.

അസസ്മെന്റ് ഓർഡർ, പെനാൽറ്റി ഓർഡർ എന്നിവ പുറപ്പെടുവിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 ആയിരുന്നത് സെപ്റ്റംബർ 30-ലേക്ക് മാറ്റി. ആദായനികുതി 31-ാം ചട്ടപ്രകാരം തൊഴിലുടമ തൊഴിലാളിക്ക് ഫോം-16 നൽകേണ്ട അവസാന തീയതി ജൂൺ 15 ആയിരുന്നത് ജൂലായ് 31-ലേക്ക് നീട്ടി.

2020-'21 വർഷത്തിന്റെ അവസാന പാദത്തിൽ നികുതി പിടിച്ചതിന്റെ രേഖ നൽകുന്നതിനുള്ള അവസാന സമയപരിധി മേയ് 31 ആയിരുന്നത് ജൂൺ 30-ലേക്ക് നീട്ടിയിരുന്നു. അത് വീണ്ടും ജൂലായ് 15-ലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.